Malayali Live
Always Online, Always Live

താലിയണിഞ്ഞു നൂബിനൊപ്പം അമൃത നായർ; വിവാഹാശംസകൾ നേർന്ന് ആരാധകരും; വിവാഹത്തെ കുറിച്ച് എല്ലാം പറഞ്ഞു അമൃത..!!

7,099

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്.

ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ. അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്.

25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും. ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു.

അമൃതയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്ന നൂബിൻ ജോണിയുമായി നടത്തിയ ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ ആണ് ഇരുവരും പ്രണയത്തിൽ ആണാണെന്നു വാർത്തകൾ എത്തിയത്. എന്നാൽ നൂബിനുമായി അടുത്ത സൗഹൃദം മാത്രം ആണ് ഉള്ളത് എന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ മഞ്ഞച്ചരടിൽ കോർത്തതാലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് അമൃത സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് പിന്നാലെ അമൃതയുടെ വിവാഹം കഴിഞ്ഞോ എന്നരീതിയിൽ ചോദ്യവുമായി ആരാധകർ എത്തി. എന്നാൽ തന്റെ വിവാഹം കഴിഞ്ഞിട്ടില്ല, ഷൂട്ടിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന താലിയാണ് ഇത്, ഞാൻ വെറുതെ ഒന്നിട്ടു നോക്കിയതാണ് എന്നാണ് അമൃത പറയുന്നത്.