Malayali Live
Always Online, Always Live

പുതിയ സന്തോഷം പങ്കുവെച്ച് മാളവിക ജയറാം.പോസ്റ്റുകൾ വൈറലാക്കി ആരാധകർ!!

1,739

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം, വളരെ മികച്ച ഒരു നടിയായ പാർവതിയും നമ്മുടെ പ്രിയതാരം ആണ്,സിനിമയിൽ ഇവർ ഒരുമിച്ചു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു, ആ കാലങ്ങളിൽ ബിഗ് സ്ക്രീനിലെ ഹിറ്റ്‌ ജോഡികളായിരുന്നു ഇരുവരും.

വിവാഹ ശേഷം പാർവതി അഭിനയം നിർത്തിയിരുന്നു, ഇവരുടെ രണ്ട് മക്കളിൽ ഒരാളായ കാളിദാസ് ബാലതാരമായി ജയറാം നായകനായി അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് ശേഷം അഭിനയിച്ച എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ കാളിദാസിനു ദേശിയാ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു,പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം കാളിദാസ് തമിഴിലും മലയാളത്തിലുമായി ഒരുപാട് ചിത്രങ്ങളിൽ നായക വേഷം ചെയ്തു വരികയാണ്,

എന്നാൽ മാളവികയ്ക്ക് അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് പണ്ട് പല ഇന്റർവ്യൂകളിലും മാളവിക പറഞ്ഞത്,ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് മാളവിക, ഈ അടുത്തിടെ ഒരു പരസ്യചിത്രത്തിൽ ജയറാമിനോടൊപ്പം അഭിനയിച്ചിരുന്നു,

ഇപ്പോൾ മാളവിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്ത ചിത്രങ്ങൾ കണ്ടു പ്രിയ താരപുത്രി സിനിമ അഭിനയ രംഗത്തേക്ക് വരികയാണ് എന്ന് ആരാധകർ പറയുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തീയേറ്ററിന്റെ അഭിനയ കളരിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് മാളവിക ഷെയർ ചെയ്തിരിക്കുന്നത്.