ഒരു വീട് വെക്കുമ്പോൾ നമ്മൾ ഇപ്പോഴും ശ്രദ്ധിക്കുന്ന ഒന്നാണ് വീടിന്റെ വാസ്തു. വാസ്തു നിയമങ്ങൾ കൃത്യമായി ചെയ്താൽ ഒട്ടേറെ സൗഭാഗ്യങ്ങൾ നമുക്ക് വന്നു ചേരും എന്നുള്ളതാണ് മറ്റൊരു വസ്തുത. ഒരു മനുഷ്യൻ അല്ല ആളും അതിനൊപ്പം സത്യസന്ധനും സൽഗുണ സമ്പന്നനും ഒക്കെ ആണെങ്കിൽ കൂടിയും അയാൾ താമസിക്കുന്ന വീട്ടിൽ വാസ്തു ദോഷം ഉണ്ടെങ്കിൽ അയാൾക്ക് എല്ലാ സൗഭാഗ്യങ്ങളും നഷ്ടമാകും.
അതെ സമയം കൊള്ളരുതാത്തനും ദുഷ്ടനും ആയ ഒരാൾ വാസ്തു എല്ലാം നല്ലത് പോലെ ഉള്ള ഒരു വീട്ടിൽ ആണ് താമസിക്കുന്നത് എങ്കിൽ ഈശ്വരൻ അയാളെ പനപോലെ വളർത്തും എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ വ്യക്തി എങ്ങനെ എന്നുള്ളത് അല്ല വാസ്തു എങ്ങനെ ഉള്ളതാണ് ഒരു ആളുടെ ഗുണദോഷങ്ങൾ നിർണ്ണയിക്കുന്നത്. നല്ലൊരു വാസ്തു ആണ് നമുക്ക് ഉള്ളത് എങ്കിൽ നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്തുള്ള ജീവിത സൗഭാഗ്യങ്ങൾ നമുക്ക് ലഭിക്കും.
ഉദാഹരണത്തിനായി തെക്കു പടിഞ്ഞാറ് ഭാഗം വീടിന്റെ ഐശ്വര്യത്തിന് പ്രാധാന്യം ഉള്ളത് ആണ്. ആ ഭാഗം മലിനപ്പെട്ടു കിടന്നാൽ ഭാര്യയും ഭർത്താവും അനിഷ്ടങ്ങളും കലഹങ്ങളും ഉണ്ടാവും. ചെറിയ രീതിയിലുള്ള കലഹങ്ങൾ ഉണ്ടാകും എങ്കിൽ കൂടിയും ഇങ്ങനെ ആണെങ്കിൽ അത് വലിയ രീതിയിലേക്ക് പോകും എന്നാണ് ശാസ്ത്രം. കന്നിമൂലയിൽ ഉള്ള ദോഷം എന്ന് പറയുമ്പോൾ അവിടെ പല തരത്തിൽ ഉള്ള ദോഷങ്ങൾ ഉണ്ടാവും.
അതിൽ കന്നിമൂലയിൽ സെപ്റ്റിക്ക് ടാങ്ക് വരുന്നത് ടോയിലറ്റ് വരുന്നത് കിണർ വരുന്നത് അടുക്കള വരുന്നത് തുടങ്ങി ഇത്തരത്തിൽ ഉള്ള എന്തെങ്കിലും അവിടെ ഉണ്ടായാൽ വലിയ രീതിയിൽ ഉള്ള ദോഷങ്ങൾ ഉണ്ടാവും.
Vastu dosham astrology malayalam