Malayali Live
Always Online, Always Live

ഇത് ശിവനാണ്, തമ്പി മറന്ന് പോയെന്ന് തോന്നുന്നു; അമ്മയിയച്ഛനെ കഴുത്തിന് പിടിച്ചു പുറത്താക്കിയ തമ്പിക്ക് മുട്ടൻപണി കൊടുത്ത് ശിവൻ..!!

2,071

മലയാളത്തിൽ ഏറ്റവും വലിയ ട്രെൻഡിങ് ആയി നിൽക്കുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവന് ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഏട്ടനും ഏടത്തിയും അവരുടെ സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയലിൽ ഏറ്റവും ഹൈലൈറ്റ് ആയി ഉള്ളത് ശിവന്റെയും അഞ്ജലിയുടെയും പ്രണയം തന്നെയാണ്.

അഞ്ജലിയുടെ വീട്ടുകാർക്ക് അഞ്ജലിയെ ശിവന് വിവാഹം കഴിപ്പിക്കുന്നതിൽ എതിർപ്പുകൾ ഉണ്ട്. എന്നാൽ ആ എതിർപ്പുകൾ മാറുമ്പോഴും വീണ്ടും വീണ്ടും പുത്തൻ വഴക്കുകൾ ഉണ്ടാക്കാൻ കാരണം ജയന്തി ആണ്. ഇപ്പോൾ ജയന്തിയുടെ കുതന്ത്രത്തിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ടിരിക്കുകയാണ് സാവിത്രിക്കും ശങ്കരനും.

അതായത് അഞ്ജലിയുടെ അച്ഛനും അമ്മയും. എന്നാൽ സഹായവുമായി കൃത്യ സമയത്തിൽ എത്തിയിരിക്കുകയാണ് ശിവൻ. ജയന്തി അഞ്ജലിയോടുള്ള വൈരാഗ്യം തീർക്കുന്നതിനായി തമ്പിയുടെ ഫോൺ നമ്പർ വാങ്ങുകയും തമ്പിയെ വിളിച്ചു ചൊടിപ്പിക്കുകയാണ്.

ഇതോടെ അരിശം കയറിയ തമ്പി അതിനുള്ള കലിപ്പ് തീർക്കുന്നത് അഞ്ജലിയുടെ വിവാഹത്തിന് പത്ത് ലക്ഷം രൂപ കടം വാങ്ങിയ ശങ്കരനോട് ആണ്. ശരനെയും സാവിത്രിയേയും വീട്ടിൽ വന്നു കാണുകയും തുടർന്ന് 1 ദിവസത്തിനുള്ളിൽ 12 ലക്ഷം രൂപ തരണം എന്നുള്ള താക്കീത് നൽകുകയും ചെയ്യുന്നു.

എന്നാൽ ലോൺ എടുക്കാനും ബാലനോട് കടം ചോദിക്കാനും അടക്കം ഉള്ള പല ശ്രമങ്ങളും നടത്തി എങ്കിൽ കൂടിയും പരാജയം ആയി മാറിയ ശങ്കരന് വീട് പൂട്ടി താക്കോൽ തമ്പിക്ക് നൽകി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു.

സാവിത്രി ജയന്തിയുടെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോകുമ്പോൾ വഴിയിൽ മരച്ചുവട്ടിൽ കിടക്കുകയാണ് ശിവൻ. അതെ സമയം തന്റെ ഭാര്യയുടെ അച്ഛനെയും അമ്മയെയും ഇറക്കിവിട്ട സന്തോഷം തമ്പി ശിവന് മുന്നിൽ തീർക്കുകയാണ്.

വിവരം അന്വേഷിച്ച ശിവൻ ശങ്കരനെ കണ്ടെത്തുകയും ഗോ ഡൗണിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്യുന്നു. അതെ സമയം വീട്ടിൽ എത്തി അഞ്ജലിയുടെ സ്വർണ്ണം സുഹൃത്തിനെ സഹായിക്കാൻ എന്ന വ്യാജേന വാങ്ങുന്ന ശിവൻ പണയം വെച്ച് ആറുലക്ഷം രൂപ കണ്ടെത്തുന്നു. അത് ശങ്കരന്റെ കയ്യിൽ ഏൽപ്പിക്കുന്നു.

എന്നാൽ ബാക്കി തുക ശിവൻ കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ നടത്തുന്നതിന് ഇടയിൽ ശങ്കരൻ ശത്രുവിനൊപ്പം തമ്പിയെ കാണാൻ എത്തുന്നു. എന്നാൽ എത്ര കേണപേക്ഷിച്ചിട്ടും സമ്മതിക്കാത്ത തമ്പി ശങ്കരനെ വീട്ടിൽ നിന്നും കോളറിന് പിടിച്ചു പുറത്താക്കുന്നു. അമ്മാമയെ കാണാതെ ആയ ശിവൻ അന്വേഷിച്ചു തമ്പിയുടെ വീട്ടിൽ എത്തുന്നു.

നടന്നത് എല്ലാം അറിഞ്ഞ ശിവൻ രോഷം കൊണ്ട് തമ്പിയെ തല്ലാൻ ശ്രമിക്കുന്നു. അതുപോലെ തന്റെ അമ്മാമയുടെ വീട് പൊളിച്ചു കുളം കുത്തിയാൽ നിന്റെ വീട് ഞാൻ ബുൾഡോസർ കയറ്റി പൊളിക്കും എന്നും മൂന്നു കുളം കുത്തും എന്നും നിങ്ങളെ പോലെ ഉള്ളവർ ജനിക്കുന്നത് തന്നെ ശാപം ആണെന്നും തമ്പിയോട് പറയുന്നു.

എന്നാൽ ഇതെല്ലാം അറിയാതെ അപർണ ഗർഭിണി ആയ വിവരം അറിയിക്കാൻ ദേവിയും ബാലനും എത്തുകയാണ്. ഇനി സംഭവിക്കാൻ പോകുന്നത് എന്താണ് എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.