Malayali Live
Always Online, Always Live

കാലുകളും തുടകളും കാണുന്നതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അകലം പാലിക്കൂ; അനുപമ പരമേശ്വരൻ..!!

3,497

ഓൺലൈൻ ആങ്ങളമാരുടെ കുരുപൊട്ടിച്ചു തെന്നിന്ത്യൻ നായിക അനുപമ പരമേശ്വരൻ. മലയാളത്തിൽ ആരെയും അതിശയിപ്പിക്കുന്ന വിജയം നേടിയ സിനിമ ആയിരുന്നു പ്രേമം. യുവതാരനിരയെ അണിനിരത്തി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു പ്രേമം.

അനുപമ മഡോണ സായി പല്ലവി തുടങ്ങി മൂന്നു പുതുമുഖ നായികമാർ ആണ് പ്രേമത്തിൽ നിവിന്റെ നായികയായി എത്തിയത്. ആദ്യ ചിത്രത്തിൽ നേടിയ അഭൂതമായ സ്വീകരണത്തിന് ശേഷം താരം അഹങ്കാരിയും ജാഡക്കാരിയും ഒക്കെയാണ് എന്നുള്ള വാർത്തകൾ എത്തിയിരുന്നു.

തുടർന്ന് മലയാളത്തിൽ വലിയ അവസരങ്ങൾ ലഭിക്കാതെ ഏറുന്ന താരം തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തു. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച ചിത്രവും അതിന്റെ തലക്കെട്ടുമാണ് വൈറൽ ആകുന്നത്.

പുറം തിരിഞ്ഞു ഇരിക്കുന്ന അനുപമ. കാലുകളും തുടകളും കാണുന്നതിൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കുറച്ചു അകലം പാലിക്കൂ എന്നാണ് അനുപമ കുറിച്ചത്. മണിയറയിലെ അശോകൻ ആണ് ഈ അടുത്ത് താരം മലയാളത്തിൽ അഭിനയിച്ച സിനിമ. അതോടൊപ്പം ചിത്രത്തിൽ സഹ സംവിധായക ആയും താരം എത്തിയിരുന്നു.