Malayali Live
Always Online, Always Live

അഭിനയം തന്നെ വേണ്ട എന്ന് വെച്ചതായിരുന്നു ഞാൻ; ഇപ്പോൾ ഭാവി തന്നെ മാറാൻ പോകുകയാണ്; എല്ലാത്തിനും കാരണം മോഹൻലാൽ സാർ; അൻസിബ ഹസൻ..!!

3,212

അൻസിബ ഹസൻ എന്ന ഒരു നടിയുണ്ട് എന്ന് മലയാളികൾ തിരിച്ചറിഞ്ഞത് ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മൂത്തമകളുടെ വേഷത്തിൽ എത്തിയപ്പോൾ മുതൽ ആണ്. മോഹൻലാൽ ചിത്രം ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിൽ കൂടി ബാലതാരം ആയി അരങ്ങേറിയ അൻസിബ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അൻസിബ എന്ന താരത്തിന് ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ വേണ്ടത്ര അഭിനയ സാധ്യത ഇല്ലായിരുന്നു എങ്കിൽ രണ്ടാം ഭാഗം എത്തിയതോടെ താരത്തിന്റെ ഗംഭീര അഭിനയം തന്നെ ആണ് കണ്ടത്. ദൃശ്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കഥാപാത്രം ആണ് അൻസിബയുടേത്. ജോർജ് കുട്ടിയുടെയും റാണിയുടേയും മൂത്ത മകൾ ആയി ആണ് അൻസിബ എത്തിയത്.

ഒട്ടേറെ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു എങ്കിൽ കൂടിയും ശോഭിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ആണ് സത്യം. അതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു ഇരിക്കുമ്പോൾ ആയിരുന്നു വീണ്ടും ദൃശ്യം 2 ൽ കൂടി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ആ മഹാഭാഗ്യത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ…

നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങൾക്കും കഠിന പ്രയത്നങ്ങൾക്കും ഒഴിവാക്കപ്പെടലുകൾക്കും ഒടുവിൽ ദൃശ്യം എന്ന ഗംഭീര ചിത്രത്തിൽ അവസരമൊരുങ്ങി. ആദ്യ ഭാഗത്തിൽ അഭിനയിച്ചവരുടെ പേരിന്റെ പട്ടികയിൽ ഞാനും ഉൾപ്പെട്ടു. എന്നാൽ അഭിനയം വിട്ട ഞാൻ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല.

ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2 ലൂടെ മടങ്ങി വരാൻ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാൻ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താൻ സഹായിച്ച മോഹൻലാൽ സാറിനും ആന്റണി പെരുമ്പാവൂർ സാറിനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.

ദൃശ്യം 2 ഷൂട്ടിംഗ് കഴിഞ്ഞതോടെ താരം വീണ്ടും സാമൂഹിക മാധ്യമത്തിൽ അടക്കം സജീവം ആകുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തിരുന്നു. ഇപ്പോൾ ദൃശ്യം വലിയ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മൂന്നാം ഭാഗം എത്തും എന്ന സൂചന സംവിധായകൻ ജീത്തു ജോസഫ് നൽകി കഴിഞ്ഞു.