Malayali Live
Always Online, Always Live

വിജയകുമാറിന്റെ മകളായത് കൊണ്ടല്ല സിനിമയിൽ വന്നത്; അച്ഛൻ എവിടെ ആണെന്ന് പോലുമറിയില്ല; അർത്ഥനയുടെ വെളിപ്പെടുത്തൽ ഇങ്ങനെ..!!

2,973

മലയാളികൾക്ക് ഏറെ കാലങ്ങൾ ആയി സുപരിചിതമായ മുഖം ആണ് വിജയ കുമാർ എന്ന അഭിനേതാവിന്റേത്. 1973 ൽ മാധവികുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് വിജയ കുമാർ തന്റെ അഞ്ചാം വയസിൽ അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ താരം ശ്രദ്ധ നേടുന്നത് തലസ്ഥാനം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

നൂറിലധികം ചിത്രങ്ങളിൽ വിജയ കുമാർ അഭിനയിച്ചിട്ടുണ്ട്. ബിനു ഡാനിയേൽ ആണ് വിജയ കുമാറിൻറെ ഭാര്യ. എന്നാൽ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. എന്നാൽ ബിനുവിനും വിജയ കുമാറിനുമായി രണ്ടു മക്കൾ ആണ് ഉള്ളത്. അർത്ഥനയും എൽസയും. അഭിനയ ലോകത്തിൽ സജീവം ആണ് അർത്ഥന. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2016 ൽ തന്റെ 19 വയസിൽ ആയിരുന്നു താരം തെലുങ്ക് സിനിമയിൽ കൂടി അഭിനയ ലോകത്തേക്ക് എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രമായ സീതമ്മ ആണ്ടലു രാമയ്യ സിത്രാലു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് തന്റെ അരങ്ങേറ്റം കുറിച്ചത്. അർത്ഥന പതിനൊന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ മലയാളത്തിൽ ടെലിവിഷൻ ചാനലുകളിൽ അവതാരികയായി പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ ബാച്ചിലർ ഓഫ് ജെർണലിസം മാസ് കമ്യൂണിക്കേഷൻ ആന്റ് വീഡിയോ പ്രൊഡക്ഷൻ വിഭാഗത്തിൽ പഠനത്തിനു ചേർന്നു. ബിരുദം നേടുന്നതിനു മുമ്പുതന്നെ അർത്ഥന ഒരു മോഡലായുള്ള തന്റെ കരിയർ ആരംഭിച്ചിരുന്നു. തുടർന്ന് ഫ്ലോവേർസ് ചാനലിൽ അവതാരകയായി എത്തിയതോടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധ നേടുന്നത്.

മലയാള സിനിമയിൽ അരങ്ങേറിയത് ഗോകുൽ സുരേഷ് നായകനായി എത്തിയ മുത്തുഗൗ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ഈ അടുത്ത കാലത്തിൽ ആയിരുന്നു വിജയകുമാറും ഭാര്യയും തങ്ങളുടെ വിവാഹ ജീവിതം വേർപ്പെടുത്തിയത്. രണ്ടു മക്കൾ ഉള്ളത് അമ്മക്ക് ഒപ്പം ആണ്. അച്ഛൻ വിജയകുമാറിന് ഇവരും ആയി യാതൊരു വിധ ബന്ധവും ഇല്ല എന്ന് മകളും നടിമായ അർത്ഥന പറയുന്നു.

അച്ഛൻ വിജയകുമാറിനെ കുറിച്ച് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

“വിജയകുമാറിൻ്റെ മകൾ ആയതുകൊണ്ടല്ല താൻ സിനിമയിൽ എത്തിയത്. അങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടമല്ല. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അച്ഛൻ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. വിജയകുമാറിൻ്റെ മകളാണെന്ന് അറിയപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല” ഇതായിരുന്നു അച്ഛനെക്കുറിച്ച് അർഥന നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.