Malayali Live
Always Online, Always Live

മണികുട്ടനെ വീഴ്ത്താൻ നാലംഗ സംഘം; ബിഗ് ബോസ്സിൽ പൊട്ടിക്കരഞ്ഞു മണികുട്ടനും..!!

2,544

ബിഗ് ബോസ് സീസൺ 3 മലയാളം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ കൃത്യമായ ഗെയിം പ്ലാനുകൾ വന്നു തുടങ്ങി എന്ന് വേണം പറയാൻ. ബിഗ് ബോസ് വെട്ടിൽ ആഴ്ചയിൽ അവസാനത്തെ എപ്പിസോഡിൽ എത്തിയ മോഹൻലാലിന് മുന്നിൽ വെച്ചാണ് മണികുട്ടനിൽ നിന്നും പുതിയ ബിഗ് ബോസ് ക്യാപ്റ്റൻ തിരഞ്ഞെടുക്കപ്പെടുന്നത്.

നോബി ആണ് ഈ വാരത്തിൽ ബിഗ് ബോസ് വീടിന്റെ അധിപൻ. ഈ ആഴ്ചത്തെ എലിമിനേഷനുള്ള നോമിനേഷൻ ആയിരുന്നു ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. അതിൽ ബിഗ് ബോസ് വെട്ടിൽ ഏറ്റവും കൂടുതൽ ചൊരിയുമായി എത്തുന്ന സജിന പൊളി ഫിറോസ് ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ വാങ്ങിയത്. 8 വോട്ടുകൾ ആണ് വാങ്ങിയത്.

രണ്ടാമത് ഇത്തവണയും എലിമിനേഷനിൽ എത്തിയത് സൂര്യ ആയിരുന്നു. സൂര്യക്ക് അഞ്ചു വോട്ടുകൾ ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്തേക്ക് വന്നത് മണികുട്ടനെ ആയിരുന്നു. കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻ ആയിരുന്ന മണികുട്ടനെ നല്ല നിലപാടുകൾ എടുത്തില്ല എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ തന്നെ കൃത്യമായ ഗെയിം പ്ലാനിൽ കൂടി ആണ് ബിഗ് ബോസ് വെട്ടിൽ മണികുട്ടന് എതിരെ നോമിനേഷൻ നടന്നത്.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി മണികുട്ടനെ ആണ് എന്നും അതിനെ തകർക്കാൻ ഉള്ള ഗൂഡമായ ശ്രമത്തിന്റെ ഭാഗം ആയി ആണ് ഒറ്റക്കെട്ടായ റംസാൻ , സായി വിഷ്ണു , അഡോണി എന്നിവർ മണികുട്ടന് എതിരെ വോട്ട് ചെയ്തത്. അതോടൊപ്പം കിടിലം ഫിറോസ് കൂടി മണികുട്ടനെ നോമിനേറ്റ് ചെയ്തു.

എന്നാൽ കൃത്യമായി ഗെയിം സ്ട്രാറ്റജി ഉള്ള ആൾ ആണ് മണിക്കുട്ടൻ എന്നാണ് ബിഗ് ബോസ് ഇതുവരെ ഉള്ള എപ്പിസോഡുകളിൽ നിന്നും ഉള്ള വിലയിരുത്തൽ. കാരണം താൻ ഒറ്റക്ക് തന്നെ എന്നുള്ള ഉത്തമ ബോധ്യത്തോടെ ആണ് മണിക്കുട്ടൻ ബിഗ് ബോസ് വെട്ടിൽ നിൽക്കുന്നത്. അതെ സമയം ഈ ഒറ്റയാൾ പോരാട്ടം ചിലപ്പോഴൊക്കെ മണിയെ സങ്കടത്തിൽ ആക്കുന്നതും ഉണ്ട്.

സായി വിഷ്ണുവും സജിനയുമായി ഉണ്ടായ വിഷയത്തിൽ മണിക്കുട്ടൻ ശക്തമായ തീരുമാനം എടുത്തതോടെ വെട്ടിൽ വീണത് സായി ആയിരുന്നു. അതോടൊപ്പം സായിയുടെയും ടീമിന്റെയും കണ്ണിലെ കരടായി മണിക്കുട്ടൻ മാറി.

അതോടൊപ്പം സായി സജിന വിഷയത്തിൽ മണിക്കുട്ടൻ ഇടപെടുമ്പോഴും വേണ്ടത്ര ശ്രദ്ധ ഭർത്താവ് ഫിറോസ് കൊടുത്തില്ല എന്നുള്ളത് കൊണ്ട് ശെരിക്കും തകർന്നു പോയത് മണിക്കുട്ടൻ ആയിരുന്നു. അതോടെ ബിഗ് ബോസിന് മുന്നിൽ മണിക്കുട്ടൻ പൊട്ടിക്കരയുകയും ചെയ്തു.