മലയാള സിനിമയിൽ ഒട്ടേറെ ആരാധകർ ഉള്ള യുവനടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൂടി നായിക ആയി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ലോക്ക് ഡൌൺ കാലത്തിൽ തുടങ്ങിയ ഫോട്ടോഷൂട്ടുകൾ ഇപ്പോഴും നടിമാർ പുരോഗമിക്കുകയാണ്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ടുമായി ആണ് അനശ്വര കഴിഞ്ഞ ദിവസം എത്തിയത്.
രഞ്ജിത്ത് ഭാസ്കർ എടുത്ത അനശ്വരയുടെ ബോൾഡ് ഫോട്ടോഷൂട്ടിന് എതിരെ ആണ് ഇപ്പോൾ സദാചാര വാദികൾ കമന്റ് ആയി എത്തിയിരിക്കുന്നത്. പൊതുവെ സിമ്പിൾ ലുക്കിൽ എത്താറുള്ള അനശ്വരയുടെ ബോൾഡ് ലുക്കിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ എന്നാണ് ഒരു കമന്റ്. അടുത്തത് ബിക്കിനിയായിരിക്കുമോ എന്നാണ് മറ്റൊരു കമന്റ്.
അശ്ലില കമന്റുകളും സദാചാര ആക്രണവും തുരുമ്പോഴും അനശ്വരക്ക് പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ഡിയർ ഗേൾസ് ആണങ്ങളമാരാണല്ലോ കമന്റ് നിറയെ എന്നാണ് ഒരു കമന്റ്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരക്ക് അവകാശമുണ്ടെന്നവർ പറയുന്നു. ട്രോളുകൾക്ക് അടക്കം മറുപടിയും നൽകുന്നുണ്ട് ഇക്കൂട്ടർ.