കേരളത്തിൽ മറ്റൊരു കോടീശ്വരൻ കൂടി. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ഒടുവിൽ ആണ് ഇടുക്കി സ്വദേശിയായ അനന്തുവിനെ കണ്ടെത്താൻ കഴിഞ്ഞത്. ഒറ്റ ദിനത്തിൽ കോടിശ്വരനായി മാറി അനന്തു വിജയൻ നേടിയത് 12 കോടിയുടെ ബമ്പർ ആണ്. എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി ആയ അനന്ദു വിജയൻ ആണ് ഒരു ദിവസം കൊണ്ട് 12 കോടിയുടെ ഉടമയായത്.
24 വയസ്സുള്ള അനന്തു ആണ് ടിബി 173964 എന്ന ടിക്കറ്റിലൂടെ കോടീശ്വരനായി മാറിയത്. 30 ശതമാനം തുക നികുതിയായി സർക്കാരിന് പോകും. ഒരു തുക ടിക്കറ്റ് വിറ്റ് ഏജന്റിന് കമ്മീഷൻ ആയിട്ടും പോകും. ഇത് രണ്ടും കഴിച്ച് ഏഴു കോടി 56 ലക്ഷം രൂപ അനന്തുവിന് ലഭിക്കും. അനന്തു സ്ഥിരമായി ലോട്ടറി എടുക്കുന്ന ആൾ അല്ല. വല്ലപ്പോഴും മാത്രം ആണ് ലോട്ടറി എടുക്കുന്നത് എങ്കിൽ കൂടിയും അദ്ദേഹത്തിന് നിരവധി തവണ 5000 രൂപയിൽ താഴെ ഭാഗ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്.
സ്വന്തമായി വീട് ഇല്ലാത്ത അനന്തു വീട് വെക്കുന്നത് ആണ് ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നു. അച്ഛൻ അമ്മ ചേച്ചി അനിയൻ എന്നിവർ ചേർന്നതാണ് അനന്തുവിനെ കുടുംബം. എറണാകുളം എളങ്കുളം ക്ഷേത്രത്തിൽ ആണ് അനന്തു ജോലി ചെയ്യുന്നത്. കടവന്ത്ര ജംഗ്ഷനിൽ തട്ടടിച്ച് ലോട്ടറി വില്പന നടത്തുന്ന വ്യക്തിയിൽ നിന്നും ആണ് അനന്തു ടിക്കറ്റ് വാങ്ങിയത്. അഗളർ സ്വാമി എന്ന 68 വയസ്സുള്ള വ്യക്തിയിൽ നിന്നും ആണ് അനന്തു ടിക്കറ്റ് വാങ്ങിയത്. എന്നാൽ ആരാണ് ടിക്കറ്റ് എടുത്തത് എന്ന കാര്യം സ്വാമിക്ക് ആദ്യം ഓർമ്മയിൽ ഇല്ലായിരുന്നു.
“ടിക്കറ്റ് വിറ്റത് നാൻ താൻ.. ആനാ അത് യാർക്ക് എന്ന് ന്വാപകം ഇല്ലെ” എന്നായിരുന്നു സ്വാമി ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ആണ് സ്വാമി. ആദ്യമായിട്ടാണ് സ്വാമി വിറ്റ ഒരു ടിക്കറ്റിന് ഇത്രയും വലിയ തുക സമ്മാനം അടിക്കുന്നത്. അനന്തുവിന് ലഭിക്കുന്ന തുകയിൽ നിന്നും ഒരു വലിയ തുക തന്നെ കമ്മീഷൻ ആയിട്ട് സ്വാമിക്കും ലഭിക്കും. എന്തായാലും കേരള ഭാഗ്യക്കുറി വീണ്ടും ഒരാൾക്ക് കൂടി ജീവിതത്തിൽ ആശ്വാസം ആയിരിക്കുകയാണ്.