Malayali Live
Always Online, Always Live

ഇനി മുതൽ അഞ്ജലിയുടെ ഇഷ്ടങ്ങൾ ആണ് ശിവന്റേത്; മാറ്റങ്ങളിൽ കൂടി ടിആർപി റേറ്റിങ് തിരിച്ചു പിടിച്ച് സാന്ത്വനം..!!

4,354

കഴിഞ്ഞ രണ്ടു വാരങ്ങൾ ആയി ടി ആർപി റേറ്റിങ്ങിൽ താഴെ പോയി എങ്കിൽ അതിൽ നിന്നും ശക്തമായ തിരിച്ചു വരവ് നടത്തി ഇരിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്ട സീരിയൽ സാന്ത്വനം. പുത്തൻ കഥാ സന്ദർഭങ്ങൾ ഇല്ലാതെ ഇഴഞ്ഞു നീങ്ങിയ പരമ്പര മാറ്റത്തിന്റെ വഴിയിൽ ആണ് ഇപ്പോൾ എന്ന് വേണം പറയാൻ. ആദിത്യൻ സംവിധാനം ചെയ്യുന്ന പരമ്പര നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്.

ശിവന്റെയും അഞ്ജലിയുടെയും മാത്രം കഥയിൽ ഫോക്കസ് ചെയ്ത സീരിയൽ ഇപ്പോൾ മാറ്റത്തിന്റെ വഴിയിൽ ആണ് എന്ന് വേണം പറയാൻ. അപര്ണയുടെയും ഹരിയുടെയും ജീവിതം കൂടി കാണിച്ചപ്പോൾ ആണ് സീരിയൽ കൂടുതൽ സംഘർഷ ഭരിതം ആയത് എന്ന് വേണം പറയാൻ.

അപർണ്ണയെ ഹരിയുടെ അമ്മ സഹകരിക്കുന്നതും അപർണ്ണയെ വീട്ടിൽ നിന്നും കാണാതെ പോകുന്നതും സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തുന്നതും. അതിനു ശേഷം തമ്പി എന്ന സ്വന്തം അച്ഛന് മുന്നിൽ അപർണ്ണ നടത്തുന്ന തീപ്പൊരി ഡയലോഗുകൾ ഒക്കെ ആണ് സീരിയൽ വീണ്ടും ട്വിസ്റ്റ് നൽകിയത് എന്ന് വേണം പറയാൻ.

ഇപ്പോൾ വന്ന പുത്തൻ ടി ആർ പിയിലും ഒന്നാം സ്ഥാനത്തു കുടുംബ വിളക്ക് തന്നെ ആണ്. വിമര്ശനങ്ങൾ ഏറെ കേൾക്കേണ്ടി വന്ന പരമ്പര ആണെങ്കിൽ കൂടിയും വേഗത്തിൽ ഉള്ള കഥ പറയുന്ന രീതിയും പുത്തൻ കഥാപാത്രങ്ങളുടെ വരവും ഒക്കെ ആണ് കുടുംബ വിളക്കിനു എതിരാളികൾ ഇല്ലാതെ ആയത്.

ഇപ്പോഴിതാ ബൈക്ക് മറിഞ്ഞു പരിക്കുകൾ ഏറ്റുവാങ്ങിയ അഞ്ജലിക്ക് വേണ്ടി എല്ലാം ചെയ്യാൻ കലിപ്പൻ ശിവൻ തന്നെ എത്തിയതോടെ ശിവനെ കൂടുതൽ മനസിലാക്കി തുടങ്ങി അഞ്ജലി. ഇരുവർക്കും ഇടയിൽ ഉള്ള പ്രണയ നിമിഷങ്ങൾ കാണാൻ ആരാധകർ നാളുകൾ ആയി കാത്തിരിക്കുന്നുണ്ട് എങ്കിൽ കൂടിയും എപ്പിസോഡുകൾ വലിഞ്ഞു നീണ്ടു പോകുന്നതോടെ പുത്തൻ കഥ മുഹൂർത്തങ്ങൾ ഇല്ലാത്ത സീരിയൽ ആണ് സാന്ത്വനം എന്ന വിമർശനം സാമൂഹിക മാധ്യമത്തിൽ വന്നു തുടങ്ങി.

എന്നാൽ ഇതിനെല്ലാം വരുന്ന എപ്പിസോഡുകളിൽ തടയിടാൻ കഴിയും എന്ന സൂചന തന്നെ ആണ് പ്രോമോ വീഡിയോ വഴി ഏഷ്യാനെറ്റ് പറയുന്നത്. റൊമാന്റിക്ക് ഹീറോ യഥാർത്ഥത്തിൽ സഹോദരൻ ശിവൻ ആണെന്ന് അപർണ്ണ ഹരിയെ വിമർശിക്കുമ്പോൾ തന്റെ ഉള്ളിലെ റൊമാന്റിക് ഹീറോയെ നീ കാണാൻ ഇരിക്കുന്നതെ ഉള്ളൂ എന്നാണ് ഹരിയുടെ തിരിച്ചുള്ള വെല്ലുവിളി.

അതുപോലെ തന്നെ ശിവനും അഞ്ജലിയും തമ്മിൽ ഉള്ള പ്രണയ മുഹൂർത്തങ്ങൾ കൂടി ആകുമ്പോൾ സീരിയൽ വീണ്ടും അടിപൊളി ആകും എന്ന പ്രതീക്ഷയിൽ ആണ് സാന്ത്വനം ഫാൻസുകാർ‌. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്.

ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.

തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. ബാലതാരം ആയി സിനിമയിൽ എത്തിയ താരം കൂടി ആണ് ഗോപിക അനിൽ.