Malayali Live
Always Online, Always Live

കേട്ടാൽ അറക്കുന്ന തെറിവിളിച്ചു ആദിത്യൻ ജയൻ; പൊട്ടിക്കരഞ്ഞു അമ്പിളി ദേവി; ഫോൺ കോൾ പുറത്ത്..!!

3,258

മലയാളികൾ ഏറ്റവും ഞെട്ടലോടെ കേട്ട വിവാഹ വാർത്തയും വിവാഹ മോചന വാർത്തയും അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയുമാണ്. വിവാഹം കഴിയുമ്പോൾ തന്നെ വലിയ വിവാദം ആയപ്പോൾ ഒരു മാസത്തോളം ചാനൽ ചർച്ചയിലും അഭിമുഖങ്ങളിലും നിറഞ്ഞു നിൽക്കുകയായിരുന്നു ഇരുവരും. ആദിത്യൻ ജയന്റെ മൂന്നാം വിവാഹം എന്ന വിവാദവും അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും ഒക്കെ ആയിരുന്നു എന്നാണ് അന്ന് പറഞ്ഞു വിവാദങ്ങളിൽ ചിലത്.

അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ സീരിയൽ ലൊക്കേഷനിൽ കേക്ക് മുറിച്ചു ആദിത്യൻ അമ്പിളി ദേവി വിവാഹം ആഘോഷിച്ചപ്പോൾ അതും വലിയ വാർത്ത ആയിരുന്നു. ആദിത്യൻ ഇത് തന്റെ രണ്ടാം വിവാഹം ആണെന്നും ഉള്ള വാദവുമായി അന്ന് എത്തിയിരുന്നു.

എന്നാൽ തന്നെ വിവാഹം കഴിക്കുന്നതിന് മുന്നേ തന്നെ ആദിത്യൻ ജയന് ഔദ്യോഗികമായി ഒരു വിവാഹ ജീവിതം ഉണ്ട് എന്നും അതുപോലെ ലിവിങ് ടുഗതർ ബന്ധത്തിൽ ഒരു കുട്ടി ഉള്ളത് അറിയാം ആയിരുന്നു എന്നും എപ്പോൾ അമ്പിളി ദേവിയുടെ തുറന്നു പറച്ചിൽ. അതായത് എല്ലാം അറിഞ്ഞുള്ള വിവാഹം ആയിരുന്നു എന്നാണ് അമ്പിളി ദേവി പറയുന്നത്.

അതുപോലെ തന്നെ ആദിത്യനുമായി ഉള്ള വിവാഹത്തിന് മുന്നേ മറ്റൊരാളുമായി ബന്ധം ആദിത്യൻ ആരോപിച്ച വിഷയത്തിലും കൃത്യമായ മറുപടി നൽകുകയാണ് അമ്പിളി ദേവി. തന്റെ ഡാൻസ് ടീച്ചർ വഴി വന്ന ഒരു പ്രവാസി മലയാളിയുടെ വിവാഹ ആലോചന. വിവാഹ ആലോചന മുന്നോട്ടു പോയി. എന്നാൽ മകനെ വിവാഹം കഴിഞ്ഞു വിദേശത്തേക്ക് കൊണ്ട് പോകണം എന്ന ആവശ്യം അവർ നിരസിച്ചതോടെ ആണ് വിവാഹ ആലോചന മുടങ്ങിയത്.

വീഡിയോ കാൾ ഒക്കെ വിളിച്ചു എന്നുള്ളത് ശരിയാണ് വീഡിയോ കാൾ വിളിച്ചാൽ ഒരാൾ മോശം ആകുമോ എന്നും അമ്പിളി ദേവി ചോദിക്കുന്നു. അതെ സമയം അമ്പിളി ദേവിയെ കേട്ടാൽ അറക്കുന്ന ചീത്ത വിളിച്ച വോയിസ് റെക്കോർഡ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആദ്യം ഓഡിയോയിൽ അമ്പിളി ദേവി കരഞ്ഞു കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു തീർക്കാം എന്നും നേരിട്ട് കാണണം എന്ന് പറയുമ്പോൾ രണ്ടാം വോയിസിൽ കടുത്ത ചീത്ത വിളി തന്നെ ആദിത്യൻ ജയൻ നടത്തുന്നത്.

കായും പൂവും ഒക്കെ ചേർത്ത് തെറിയുടെ പൂരം തന്നെ ആയിരുന്നു പിന്നെ നടന്നത്. നിന്നെ ഞാൻ തീർത്തു കളയും പോലീസിൽ ഉള്ള എന്റെ പിടി നിനക്ക് അറിയില്ല എന്നും ഒക്കെ വോയിസിൽ പറയുന്നുണ്ട്. നീ ലോവലിനെ പറ്റിക്കാൻ നോക്കിയത് പോലെ എന്നെ ഉണ്ടാക്കാൻ നോക്കണ്ട എന്നും ഒക്കെ ആദിത്യൻ ജയൻ പറയുന്നുണ്ട്. എന്നാൽ വളരെ സൗമ്യമായി ആണ് അമ്പിളി ദേവി സംസാരിക്കുന്നത്.

നീ എന്നോട് അധികം കളിക്കാൻ വരല്ലേ എന്നും നീ പോയി ലോവൽ എന്ന നിന്റെ മുൻ ഭർത്താവിന്റെ അടുത്തും അതുപോലെ കാമുകന്റെ അടുത്തും കാണിക്ക്. നിന്റെ ആണോ ഈ നാട്ടിലെ ആദ്യ ഗർഭം എന്നും ആദിത്യൻ ചോദിക്കുന്നുണ്ട്. നിങ്ങൾ ഈ ഫോൺ വിളിക്കുന്നത് ഗ്രീഷ്മയെ കേൾപ്പിക്കാൻ അല്ലെ എന്നാണ് ആദിത്യനോട് അമ്പിളി ദേവി ചോദിക്കുന്നത്. എന്നാൽ ആദിത്യൻ ഇതിനു മറുപടി കൃത്യമായി നൽകുന്നില്ല.