Malayali Live
Always Online, Always Live

സാന്ത്വനത്തിലെ കണ്ണൻ പോലീസ് പിടിയിൽ; സംഭവം പെണ്ണ് കേസ്; ഞെട്ടി ആരാധകർ..!!

2,731

മലയാളത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ ആരാധകർ ആയി ഉള്ള സീരിയൽ ആണ് ചിപ്പി നിർമിച്ചു ആദിത്യൻ സംവിധാനം ചെയ്യുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.

കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്.

രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.

ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് സീരിയൽ ഹൈലൈറ്റ് എങ്കിൽ കൂടിയും പുത്തൻ ട്വിസ്റ്റുകൾ കൊണ്ട് വന്നു ആരാധകർക്ക് ഞെട്ടൽ ഉണ്ടാകുക ആണ് സാന്ത്വനം ടീം. അപ്പുവിന്റെ വഴക്കും അത് കഴിഞ്ഞു അഞ്ജലി വണ്ടി ഓടിക്കാൻ പഠിക്കുന്നത് ഒക്കെയും ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എപ്പിസോഡിൽ എത്തിയത്.

എന്നാൽ ഇപ്പോൾ എല്ലാവരുടെയും പ്രിയ കണ്ണൻ പോലീസ് പിടിയിൽ ആയിരിക്കുന്നത് ആണ് പുതിയ എപിസോഡിൽ കാണിക്കുന്നത്. കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നു എന്നുള്ള കേസിൽ ആണ് സാന്ത്വനം വീട്ടിൽ നിന്നും രാത്രി പിടിയിൽ ആകുന്നത്. പെൺകുട്ടി കാമുകനെ ചതിക്കുകയും അതിന്റെ പ്രതികാരമായി കണ്ണന്റെ ഫോണിൽ നിന്നും കാമുകൻ ഫോട്ടോസ് ഷെയർ ചെയ്യുക ആണ്.

എന്നാൽ ഇത് കണ്ണൻ അറിയുന്നില്ല. പെൺകുട്ടി കാമുകനെ സേവ് ചെയ്യുന്നിടത്ത് കണ്ണൻ പോലീസ് പിടിയിൽ ആകുന്നു. കണ്ണൻ പിടിയിൽ ആകുന്നത് കണ്മുന്നിൽ കാണുന്ന ദേവി തല കറങ്ങി വീഴുന്നു. പോലീസ് പിടിയിൽ ആകുന്ന കണ്ണനെ സത്യം തെളിയിക്കുന്നതിനായി തല്ലി ചതക്കുന്നും ഉണ്ട്. എന്തായാലും സന്ദർഭങ്ങൾ റേറ്റിങ്ങിൽ കുതിച്ചു കയറും എന്ന് തന്നെ ആണ് ആരാധകർ പറയുന്നത്.