ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ. എല്ലാം ദിവസവും താൻ ഗോ മൂത്രം കുടിക്കാറുണ്ട് എന്നായിരുന്നു താരം പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ഡിസ്കവറി ചാനൽ താരം ബെയർ ഗ്രിൽസും നടി ഹുമ കുറേഷിയും അഭിമുഖത്തിൽ ഒപ്പം ഉണ്ടായിരുന്നു.
ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ അക്ഷയും ബെയർ ഗ്രിൽസും ചേർന്നുള്ള ‘ഇൻ ടു ദ വൈൽഡ്’ എപ്പിസോഡിനെ കുറിച്ചുള്ള ചർച്ചക്കിടെ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഷോയിൽ അക്ഷയ് കുമാർ മരത്തിൽ കയറുന്നതും കയറുകെട്ടിയ ഏണിയിൽ കയറുന്നതും മാത്രമല്ല ആന പിണ്ടം ചായ കുടിക്കുന്നുണ്ടെന്നും ബെയർ ഗ്രിൽസ് പറയുന്നു. ബന്ദിപ്പൂർ ടൈഗർ റിസര്വ്വിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ കടന്നു വന്ന കൗതുകത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൽ തിരക്കിയപ്പോഴാണ് മറ്റൊരു വെളിപ്പെടുത്തലും അക്ഷയ് കുമാർ നടത്തിയത്.
ദിവസവും ഗോ മൂത്രം കുടിക്കുന്ന തനിക്ക് ആന പിണ്ടം ചായ ഒന്നുമല്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ആയോധനകലകൾ ആഭ്യസിക്കുകയും ശരീരം നന്നായി കാത്ത് സൂക്ഷിക്കുകയുമൊക്കെ ചെയ്യുന്നതാരത്തിന്റെ ഈ പതിവ് ഇപ്പോഴാണ് പുറത്തറിയുന്നത്.