Malayali Live
Always Online, Always Live

മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിയില്ല; ദിലീപ് തുറന്നടിച്ച സംഭവം; ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം നടക്കാതെ പോയത് ഇങ്ങനെ..!!

3,046

മലയാളത്തിൽ നായിക പ്രാധാന്യം ഉള്ള സിനിമകൾ ചെയ്തു വിജയിപ്പിക്കാൻ കെൽപ്പുള്ള താരം ആയി വളർന്ന താരം ആണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജു വാര്യർ. മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരത്തിന് ഇന്ന് തമിഴിലും വലിയ ആരാധകർ ഉണ്ട്. ദിലീപിന്റെ നായികയായി സല്ലാപം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജുവിന്റെ നായികയായി ഉള്ള അരങ്ങേറ്റം. തുടർന്ന് മലയാളത്തിൽ തിളങ്ങിയ താരം ദിലീപുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ ഇന്ന് ഇവരുവരും വേര്പിരിയുകയും ചെയ്തു.

സല്ലാപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ദിലീപ് തന്നെ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് സുന്ദർദാസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് സംവിധായകൻ സല്ലാപം രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ദിലീപായിരുന്നു അന്ന് ഇതിനായി മുൻകൈ എടുത്തിരുന്നത്. ലോഹിതദാസിനോടും ഇതേക്കുറിച്ച് താരം പറഞ്ഞിരുന്നു.

ലോഹിതദാസും ഞാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നവർ പലപ്പോഴും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ് എന്തുകൊണ്ട് ഒരു സിനിമ ചെയ‌്തില്ല എന്ന്. ഞാൻ നിർബന്ധിച്ചിരുന്നെങ്കിൽ ലോഹി സിനിമ എഴുതി തരുമായിരുന്നു. നമ്മൾ വീട്ടുകാരനായി പോയതിന്റെ പ്രശ്‌നമായിരുന്നു. വിരുന്നുകാർക്ക് ആദ്യം കൊടുക്കട്ടെയെന്ന് വിചാരിച്ച് പലപ്പോഴും മാറ്റി വച്ചു. പിന്നീടത് നടന്നില്ല എന്നതാണ് സത്യം. ഒരുദിവസം ദിലീപ് എന്നെ വിളിച്ചു. ലോഹിയേട്ടനുമായി ചേർന്ന് നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു.

ചെയ്യുമെന്ന് ഞാൻ ദിലീപിന് മറുപടിയും നൽകി.ഞാൻ ലോഹിയെ കണ്ട് കാര്യം പറഞ്ഞു. ചെയ്യാമെന്ന് ലോഹി ഏൽക്കുകയും ചെയ‌്തു. സിനിമ ചെയ്യാമെന്ന് ലോഹിതദാസ് സമ്മതിച്ച കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞപ്പോൾ സല്ലാപത്തിന്റെ രണ്ടാം ഭാഗമായാലോ എന്ന് ദിലീപ് ചോദിച്ചു. ആദ്യം യോജിച്ചില്ലെങ്കിലും സാമ്പത്തികമായി ഹിറ്റായേക്കാമെന്ന് തോന്നി. അങ്ങനെ ലോഹിയോട് സംസാരിച്ചു. ‘രണ്ടാം ഭാഗമൊന്നും ഉണ്ടാകില്ലെടാ ‘എന്ന് പുള്ളി അപ്പോൾ തന്നെ പറഞ്ഞു. എന്റെ നായകന്മാരിൽ ഏറ്റവും ‘ക്ഷീണിതനായ’ നായകനാണ് ശശികുമാർ. പിന്നെങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി എന്നോട് ചോദിച്ചു.

ഞാൻ കുറച്ച് പൊട്ടും പൊടിയും ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി ലോഹി. പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോൾ ഒരു കഥ ആലോചിച്ചിട്ടുണ്ട് മഞ്ജു അഭിനയിക്കുമോ എന്ന് തിരിച്ചു ചോദിച്ചു. ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോൾ ‘അത് നടക്കില്ലെന്നായിരുന്നു’ ഉത്തരം. പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാൻസ് നൽകി. പക്ഷേ ആ ചിത്രം നടന്നില്ലെന്നുമായിരുന്നു സുന്ദര്‍ദാസ് പറഞ്ഞത്.