Malayali Live
Always Online, Always Live

അതുണ്ടെലെ സൗന്ദര്യം ഉള്ളൂ എന്നാണ് ഞാൻ കരുതിയത്; എന്നാൽ പ്രായം മാറിയതോടെ മാറ്റങ്ങൾ ഉണ്ടായി; ഇനി കോടികൾ തന്നാലും അത് ചെയ്യില്ല; രമ്യ നമ്പീശൻ..!!

3,191

സായാഹ്നം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് രമ്യ നമ്പീശൻ. കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി നായിക ആയും സഹ താരവുമൊക്കെയായി തിളങ്ങിയിട്ടുള്ള രമ്യ മികച്ച നർത്തകി കൂടി ആണ്. അതോടൊപ്പം തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള താരം വിജയ് സേതുപതിയുടെ അടക്കം നായികയായി തമിഴിൽ വിജയം നേടിയിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച ചിത്രങ്ങളിലൂടെ താരം തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചു. മലയാളത്തിൽ ഒരുപാട് ചിത്രങ്ങൾ ചെയ്ത താരം തമിഴിൽ കൂടുതലായി സജീവമാണ്. അഭിനയത്രി എന്നതിന് പുറമെ ഗായിക അവതാരിക മോഡലിംഗ് എന്നീ മേഖലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ ഒട്ടും മടി കാണിക്കാത്ത താരത്തിന് പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രമ്യ. താരത്തിന്റെ വാക്കുകൾ;

സിനിമകളിൽ അഭിനയിക്കുണ്ടെങ്കിലും ഇപ്പോൾ പരസ്യങ്ങളിൽ അഭിനയിക്കാറില്ല. പത്ത് വർഷം മുൻപുള്ള തന്റെ ചിന്തയല്ല ഇപ്പോൾ തനിക്ക് ഉള്ളത്. ആദ്യക്കാലത്ത് വെളുപ്പ് നിറമാണ് സൗന്ദര്യം എന്ന് താൻ കരുതിയിരിന്നു. എന്നാൽ അതിൽ കാര്യമില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ആദ്യ സമയങ്ങളിൽ സൗന്ദര്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എത്ര കോടി പ്രതിഫലമായി തനിക്ക് തരാമെന്ന് പറഞ്ഞാലും അത്തരം പരസ്യത്തിൽ അഭിനയിക്കില്ല. മറ്റ് ഭാഷകളെക്കാൾ തനിക്ക് കംഫേർട്ട് ലഭിക്കുന്നത് മലയാളത്തിലാണെന്നും താരം പറഞ്ഞു.