നടൻ കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണക്ക് കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന തിരിച്ചടികൾ വളരെ വലുതാണ്. നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആൾ ആണ് അഹാന. ലോക്ക് ഡൌൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവം ആയ അഹാന യൂട്യൂബ് ചാനൽ അടക്കം തുടങ്ങിയിരുന്നു. എന്നാൽ തിരുവനന്തപുരം ലോക്ക് ഡൌൺ സ്വർണ്ണം കടത്ത് സംഭവങ്ങളിൽ നടത്തിയ അഹാനയുടെ പോസ്റ്റുകൾ ആണ് വിവാദത്തിൽ ആയത്.
തുടർന്ന് താരം തന്റെ പോസ്റ്റിനെ ന്യായികരിച്ചു എത്തി എങ്കിൽ കൂടിയും പൊങ്കാല തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ എന്ന് വേണം പറയാൻ. എന്നാൽ അത് ഒരു വിധം കെട്ടടങ്ങി കഴിഞ്ഞപ്പോൾ ആണ് പുതിയ വിവാദത്തിൽ അഹാന കുടുങ്ങിയത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ഇറങ്ങിയ കുറുപ്പ് സിനിമയുടെ പ്രോമോ വിഡിയോയിൽ ഇൻസ്റ്റാഗ്രാമിൽ ഇട്ട കമന്റ് ആണ് താരത്തെ വെട്ടിൽ ആക്കിയത്.
നല്ല വീഡിയോ പക്ഷെ മോശം തമ്പ് നെയിൽ നിങ്ങൾ എന്ന് പഠിക്കും എന്നായിരുന്നു താരം കമന്റ് ചെയ്തത്. തൊട്ടുതാഴെ ചിത്രത്തിന്റെ ഒഫീഷ്യൽ ഐഡി എന്ന് അവകാശപ്പെടുന്നതിൽ നിന്നും നീ ഏതാ എന്നുള്ള കമന്റ് ആണ് വന്നത്. എന്നാൽ ഈ മറുപടി ലഭിച്ചപ്പോൾ തന്നെ കമന്റ് അഹാന ഡിലീറ്റ് ചെയ്തു എങ്കിൽ കൂടിയും അതിന്റെ സ്ക്രീൻ ഷോട്ട് വൈറൽ ആയി കഴിഞ്ഞിരുന്നു.