Malayali Live
Always Online, Always Live

അമ്മയാകാൻ ഒരുങ്ങി നീലക്കുയിലെ റാണി; കുഞ്ഞതിഥി അടുത്ത വർഷമെത്തുമെന്ന് ലത സംഗരാജു..!!

3,778

പ്രേക്ഷക പ്രീതി നേടിയ സീരിയൽ ആണ് നീലക്കുയിൽ. ഏഷ്യാനെറ്റിൽ ആണ് സീരിയൽ സംപ്രേഷണം ചെയ്ത്തിരുന്നത്. സീരിയലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് നടി ലത സംഗരാജു ആണ്. അന്യഭാഷാ നടി ആണെങ്കിൽ കൂടിയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ലതയെ സ്വീകരിച്ചത്.

സിനിമ നടിമാരെക്കാൾ സീരിയൽ നടിമാരെ ആണ് പലപ്പോഴും കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. സീരിയലിലെ കണ്ണീർ നായികമാരെക്കാൾ കൂടുതൽ ഇഷ്ടം വില്ലത്തി വേഷം ചെയ്യുന്നവരോടും ആകാറുണ്ട്. എന്നാൽ മലയാളത്തിൽ അഭിനയിക്കുന്ന മിക്ക സീരിയൽ താരങ്ങളും അന്യഭാഷാ താരങ്ങൾ ആണു. ഇവരെ മലയാളം ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഏഷ്യാനെറ്റിലെ നീലക്കുയിൽ സീരിയലിൽ നായികമാരിൽ ഒരാൾ ആയ റാണിയെ അവതരിപ്പിച്ചത് ലത സംഗരാജു ആയിരുന്നു. സീരിയൽ കഴിഞ്ഞു എങ്കിൽ കൂടിയും തന്റെ വിശേഷങ്ങൾ പങ്കുവെച്ചാണ് താരം എത്താറുണ്ട്. സീരിയൽ തീർന്ന് ലോക്ക് ഡൌൺ ആയ സമയത് ആയിരുന്നു ലത സംഗരാജു വിവാഹം കഴിക്കുന്നത്. ജൂൺ 14 നു ആയിരുന്നു ലതയുടെ വിവാഹം.

ഇപ്പോഴിതാ താൻ വിവാഹം കഴിച്ച അതെ മാസം തന്നെ തനിക്ക് കുഞ്ഞു പിറക്കാൻ പോകുന്ന സന്തോഷം താരം പങ്കു വെച്ചത്. അടുത്ത വർഷം തങ്ങളുടെ കുഞ്ഞതിഥി ഇങ്ങോട്ട് എത്തും എന്ന് ലത പറയുന്നു. വിവാഹ ശേഷം ലത തെലുങ്ക് സീരിയൽ രംഗത്ത് സജീവം ആയിരുന്നു.

എന്നാൽ മലയാളത്തിലേക്ക് എന്ന ആരാധകരുടെ ചോദ്യത്തിന് മലയാളത്തിലെ സ്നേഹം തനിക്ക് മറക്കാൻ കഴിയില്ല എന്നും തിരിച്ചു താൻ മലയാളം സീരിയൽ ലോകത്തിൽ എത്തും എന്നും താരം പറയുന്നു.