Malayali Live
Always Online, Always Live

അഭിനയത്തിനൊപ്പം പുതിയ മേഖലയിലേക്ക് കൂടി ഇനിയ; ആരാധകർ ആവേശത്തിൽ..!!

2,535

കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ആണ് ഇനിയ എന്ന താരത്തിന്റെ ജനനം. സീരിയൽ മേഖലയിൽ നിന്നും ആണ് താരം സിനിമ മേഖലയിലേക്ക് ചുവടുവെക്കുന്നത്. നിരവധി മലയാളം പരമ്പരകളിലും ഹ്രസ്വ ചിത്രങ്ങളിൽ കൂടിയും അഭിനയ ലോകത്തേക്ക് എത്തിയ ഇനിയ ബാലതാരമായി ആണ് ആദ്യം എത്തുന്നത്.

ഓർമ ഗുരുവായൂരപ്പൻ എന്നി സീരിയലുകളിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും അതോടൊപ്പം തന്നെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. വാകൈ സൂടാ വാ എന്ന തമിഴ് സിനിമയാണ് നായിക വേഷങ്ങളിലേക്ക് ഇനിയയുടെ വഴിത്തിരിവായത്. സിനിമാ ജീവിതത്തിന് പുറമേ താരമിപ്പോള്‍ നിര്‍മ്മാണ മേഖലയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്.

അമയ എന്റര്‍ടൈന്‍മെന്റ്‌സ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ഡാന്‍സും പാട്ടും അഭിനയവും എല്ലാം കഴിഞ്ഞാല്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് ഹോര്‍സ് റൈഡിങ്ങും കളരിയുമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.