Malayali Live
Always Online, Always Live

ഞാനും ഭർത്താവുമായി മിക്കവാറും വഴക്കുകൾ ഉണ്ടാവാറുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനു സിത്താര..!!

5,610

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി ആണ് അനു സിതാര.

മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ എത്താൻ കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു.

ഭർത്താവിനെ കുറിച്ച് പറയുമ്പോൾ നൂറു നാവ് ആണ് അനുവിന്. അഭിനയത്തിന് ഒപ്പം തന്നെ നൃത്തത്തിൽ ശ്രദ്ധ കൊടുക്കുന്ന താരം പൊതു വേദികളിൽ അടക്കം സജീവം ആണ്. അതുകൊണ്ട് തന്നെ ഏറെ ആരാധകർ ഉണ്ട് താരത്തിന്. ഒരുകാലത്തിൽ കാവ്യാ മാധവൻ ആയിരുന്നു എങ്കിൽ ഇന്ന് ആരാധകർ അതെ തലത്തിൽ കാണുന്ന മലയാളത്തിന്റെ ശാലീന സൗന്ദര്യമുള്ള നായിക കൂടി ആണ് അനു സിത്താര.

സോഷ്യൽ മീഡിയയിൽ സജീവമായ അനു സിത്താര ഭർത്താവിനെയും കുടുംബത്തെയും കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവ് വിഷ്‌ണുവിനെ കുറിച്ചും കാവ്യ മാധവനുമായിട്ടുള്ള സാമ്യത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അനു. എംജി ശ്രീകുമാർ അവതരാകരനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു അനു സിത്താര.

കാവ്യ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ ആളുകൾ പറഞ്ഞിട്ടുണ്ടെന്നും അത്രയൊന്നുമില്ലെങ്കിലും അത് കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്നും ആണ് സിത്താര പറയുന്നു. കാവ്യക്ക് ലഭിച്ച സ്നേഹത്തിന്റെ ഒരു പങ്കാണ് ആരാധകർ തനിക്ക് നൽകുന്നത് എന്നും സിത്താര പറഞ്ഞു. ‘എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോൾ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്. അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്‌നേഹം കൊണ്ട് തോന്നുന്നതാവും.’ – അനു പറഞ്ഞു.

വിഷ്ണുവേട്ടൻ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നിൽക്കാറില്ല. എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. വിവാഹ ഫോട്ടോയിൽ ചില ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂവെന്നും അനു സിത്താര പറയുന്നു. വിഷ്ണുവുമായി അടിയുണ്ടാക്കാറുണ്ടെന്നും അതിനു പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെന്നും മിക്കവാറും ഉണ്ടാകാറുണ്ട് എന്നും അനു പറയുന്നു.

തന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണെന്നും അനു സിത്താര പറഞ്ഞിരുന്നു. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. ഏതാഘോഷമായാലും നോൺ വെജ് ഉണ്ടാവാറുണ്ട്. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. അതിനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. വിഷുവിന് നാട്ടിലുണ്ടാവാനായി ശ്രമിക്കാറുണ്ടെന്നുമായിരുന്നു അനി സിത്താര പറഞ്ഞത്.