Malayali Live
Always Online, Always Live

തമിഴ് നടൻ വിവേക് അന്തരിച്ചു; കണ്ണീരോടെ സിനിമ ലോകം..!!

2,772

തമിഴകത്തിന്റെ പ്രിയ ഹാസ്യതാരം വിവേക് അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം പുലർച്ചെ ആയിരുന്നു മരണം. സെറ്റിൽ വെച്ച് ഷൂട്ടിങ്ങിന് ഇടയിൽ ആണ് ഇന്നലെ അദ്ദേഹം കുഴഞ്ഞു വീഴുന്നത്.

തുടർന്ന് ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാകെസിൻ സ്വീകരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. വാകെസിൻ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും.

അതിനാൽ തന്നെ എല്ലാവരും വാകെസിൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മനതിൽ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു.

1990 കളുടെ തുടക്കത്തോടെ അജിത്ത് വിജയ് ചിത്രങ്ങളിൽ കോമഡി രംഗങ്ങളിൽ നിറസാന്നിധ്യമായി മാറി. ഖുശി അന്യൻ ശിവാജി തുടങ്ങി 200 ൽ അധികം സിനിമകളിൽ അഭിയനയിച്ചിട്ടുണ്ട്. ഇന്ത്യൻ 2 ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.

2019 ൽ പുറത്തിറങ്ങിയ വെള്ളൈ പൂക്കൾ എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി താരം ഏറെ പ്രശംസ ലഭിച്ചിരുന്നു. മികച്ച ഹാസ്യ താരത്തിനുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് നേടിയിട്ടുണ്ട്.