Malayali Live
Always Online, Always Live

കമ്മീഷൻ ഇല്ല ഇടനിലക്കാർ ഇല്ല; ഒറ്റ ക്ലിക്ക്; ജോലിയും ജോലിക്കാരെയും കിട്ടും..!!

2,796

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിലിലായ്മ. തെങ്ങുകയറ്റക്കാരെയും വീട്ടുജോലിക്കാരെയും അതുപോലെ പ്ലംബർ അടക്കമുള്ള ജോലിക്കുള്ള ആളെയും അന്വേഷിച്ചു ഇനി അലയേണ്ട ആവശ്യം ഇല്ല. ഒറ്റ ക്ലിക്കിൽ ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്താൻ കഴിയും അതിന് രെജിസ്ട്രേഷൻ ഫീസ് ഇല്ല. അതുപോലെ തന്നെ ഇടനിലക്കാർ ഇല്ല.

നിങ്ങൾ നൽകുന്ന കൂലി നിങ്ങൾക്ക് തന്നെ പരസ്പരം പറഞ്ഞു ഉറപ്പിക്കാൻ കഴിയും. ദിവസ കൂലിക്കാരായ തൊഴിലാളികൾക്ക് ഇടനിലക്കാരനില്ലാതെ വീടിന്റെ അടുത്ത് തന്നെ ജോലി ലഭിക്കും. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സ്‌ലൻസിന്റെ (കെയ്‌സ്) തൊഴിൽ പോർട്ടൽ ആയ സ്‌കിൽ രജിസ്ട്രിയാണ് സേവനം ഒരുക്കുന്നത്. ജോലി ആവശ്യം ഉള്ളവർക്കും അതുപോലെ തൊഴിൽ ആവശ്യം ഉള്ളവർക്കും രെജിസ്റ്റർ ചെയ്യാം.

വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും സൗജന്യമായി രെജിസ്റ്റർ ചെയ്യാം. തൊഴിലാളികൾക്ക് പ്രതിഫലം പരസ്യപ്പെടുത്താനും തൊഴിലേറ്റെടുക്കാൻ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാൻ കഴിയും. കൂലിയിൽ നിങ്ങൾക്ക് തന്നെ ഇളവ് നൽകാനും കഴിയും. ജോലി നൽകുന്നവർക്ക് തൊഴിലാളികളെ വിലയിരുത്താനും നൽകിയ കൂലി രേഖപ്പെടുത്താനും മാർക്കിടാനും അവസരമുണ്ട്.

മികച്ച സേവനം നൽകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും. ഇലെക്ട്രിഷ്യൻ , മേസ്തിരി , മരപ്പണിക്കാർ , ഡ്രൈവർ , മെക്കാനിക്ക് തുടങ്ങി 42 തരം തൊഴിലുകൾക്ക് വേണ്ടി രെജിസ്ട്രേഷൻ ചെയ്യാൻ അവസരം ലഭിക്കും. പരമ്പരാഗത ജോലികൾ ചെയ്യുന്നവർക്കും അംഗീകൃത കോഴ്‌സുകൾ ചെയ്യുന്നവർക്കും അവസരങ്ങൾ ഉണ്ട്. മടങ്ങി എത്തുന്ന പ്രവാസികൾക്ക് ഇതൊരു നല്ലൊരു അവസരം ആണ്. കോഴ്സ് കഴിയുന്നവർക്ക് രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള അവസരം നൽകുന്നത് ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പ് ആണ്.

പരമ്പരാഗത തൊഴിലാളികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയാണ് സാക്ഷ്യപത്രം നൽകേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യാം. സാക്ഷ്യ പത്രങ്ങൾ അടക്കം ഉള്ള രേഖകൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സ്‌കിൽ രജിസ്ട്രി ആപ്പ് ഡൌൺലോഡ് ചെയ്യാം. ഉപഭോതാക്കൾക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഒറ്റ തവണ രെജിസ്ട്രേഷൻ ആണ് നൽകുന്നത്.

ജി പി എസ് ഉപയോഗിച്ച് ഉള്ള തിരയൽ സംവിധാനം ആപ്പിൽ ഉണ്ട്. ഉപഭോക്താക്കളുടെ സമീപത്തുള്ള തൊഴിലാളികളുടെ വിവരങ്ങൾ ആയിരിക്കും തെളിയുക. ഇതുവരെ 3500 തൊഴിലാളികൾ രജിസ്റ്റർ ചെയ്ത സംവിധാനം ആദ്യം ആരംഭിച്ചിരിക്കുന്നത് തിരുവനന്തപുരം ആണ്. ഫെബ്രുവരിയോടെ മറ്റു ജില്ലകളിലേക്ക് വ്യാപിക്കും. 3500 പേർ തൊഴിലിനായി രെജിസ്റ്റർ ചെയ്തപ്പോൾ 12000 ആളുകൾ ആണ് വിവിധ തൊഴിലാളികൾക്ക് ആയി കാത്തുനിൽക്കുന്നത്.

ഇത് തിരുവനന്തപുരത്തെ മാത്രം കണക്ക് ആയതുകൊണ്ട് കേരളം മുഴുവൻ ആകുമ്പോൾ ഞെട്ടിക്കുന്ന തൊഴിൽ അവസരങ്ങൾ ആണ് ഉണ്ടാകാൻ പോകുന്നത്. രജിസ്റ്റർ ചെയാൻ ഉള്ള വിലാസം. Www.keralaskillregitsry.com