Malayali Live
Always Online, Always Live

അവസരം നൽകാം എന്ന് പറഞ്ഞു പലരും പറ്റിച്ചു; പ്ലംബറായും വർക്ക് ഷോപ്പിലും ജോലി ചെയ്തു; സാന്ത്വനത്തിലെ കണ്ണന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ..!!

4,507

ഇന്ന് മലയാളികൾ ഏറെ ഇഷ്ടത്തോടെ കാണുന്ന ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്ന പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ചിപ്പി രഞ്ജിത് ആണ്. വാനമ്പാടിക്ക് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയലിന് വാനമ്പാടിയെക്കാൾ കൂടുതൽ ആരാധകർ ഉണ്ട്. നാല് സഹോദരങ്ങളുടെ കഥ പറയുന്ന സാന്ത്വനത്തിൽ ഏറ്റവും ഇളയ സഹോദരന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.

ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞത് ആയിരുന്നു എന്ന് അച്ചു ഇപ്പോൾ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പരമ്പരയിൽ മാത്രം അല്ല ജീവിതത്തിലും തങ്ങൾ സഹോദരങ്ങളെ പോലെ ആണ് ജീവിക്കുന്നത് എന്ന് അച്ചു പറയുന്നു. അച്ഛനും അമ്മയും കഴിഞ്ഞാൽ തൻ ഏറെ ഇഷ്ടപ്പെടുന്നതും തനിക്ക് ഏറെ പിന്തുണ നൽകുന്നതും ആദിത്യൻ സാർ ആണെന്ന് അച്ചു പറയുന്നു. മനസ് മടുത്ത ഒട്ടേറെ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

ഒട്ടേറെ കാലത്തെ കഷ്ടപ്പാടിന് ശേഷം ആണ് സാന്ത്വനത്തിൽ കൂടി അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത് എന്ന് അച്ചു പറയുന്നു. തന്നെ എല്ലാവരും കണ്ണൻ എന്ന് തന്നെ ആണ് വിളിക്കുന്നത് എന്ന് അച്ചു പറയുന്നു. താൻ എല്ലാവരെയും സീരിയൽ കഥാപാത്രങ്ങളുടെ പേരിൽ തന്നെ ആണ് വിളിക്കുന്നത്. വല്യേട്ടൻ എന്നും ശിവേട്ടൻ ഹരിയേട്ടൻ ഏട്ടത്തി അങ്ങനെ തന്നെ ആണ് വിളിക്കുന്നത്. താൻ കൂടുതൽ സംസാരിക്കുന്നത് ശിവേട്ടനോട് ആണ്. ശിവേട്ടനോടൊപ്പം ആണ് ഉറങ്ങുന്നത് എന്നും അച്ചു സുഗന്ത് പറയുന്നു.

എന്നാൽ കൂടുതൽ കളിയും തമാശയും ഒക്കെ കാണിക്കുന്നത് ഹരിയേട്ടനോട് ആണ്. ഭാവിയിൽ സിനിമ സംവിധാനം ചെയ്യാൻ മോഹം ഉള്ള അച്ചു വാനമ്പാടിയിൽ സഹ സവിധായകൻ ആയിരുന്നു. 28 എപ്പിസോഡിൽ അഭിനയിച്ചിട്ടും ഉണ്ട്. ഇപ്പോൾ അഭിനയം മാത്രം അല്ല സംവിധാനം എഡിറ്റിംഗ് ഡബ്ബിങ് എല്ലാം ചെയ്യുന്നുണ്ട് അച്ചു. വാനമ്പാടിയിൽ 28 എപ്പിസോഡ് കഴിഞ്ഞപ്പോൾ എന്റെ കഥാപാത്രം തീർന്നു. മെലിഞ്ഞ ശരീരം ഉള്ള എനിക്ക് അവസരങ്ങൾ ഇനി ലഭിക്കില്ല എന്നാണ് കരുതിയത്.

കണ്ണൻ ആയി എത്തിയപ്പോഴും തന്റെ ശരീരം മെലിഞ്ഞതിൽ എനിക്ക് ഏറെ സങ്കടവും ഭയവും ഉണ്ടായിരുന്നു. ആദ്യമൊക്കെ ചിപ്പി ചേച്ചിയോട് ഞാൻ ചോദിക്കുമായിരുന്നു ജിമ്മിൽ പോയി ശരീരം പുഷ്ടപ്പെടുത്താനോ എന്ന് എന്നാൽ ഈ ശരീരം ഉള്ളത് കൊണ്ട് ആണ് ഓഡിഷനിൽ നിനക്ക് അവസരം ലഭിച്ചത് എന്ന് ചിപ്പി ചേച്ചി പറയുമായിരുന്നു. ഒരിക്കൽ എനിക്ക് അഭിനയിക്കാൻ അവസരം നൽകാം എന്ന് പറഞ്ഞു അച്ഛനെ ഒരാൾ പറ്റിച്ചു. അന്ന് ഞങ്ങൾ എല്ലാവരും ശെരിക്കും തകർന്നു പോയി.

അന്ന് അച്ഛൻ തീരുമാനിച്ചു എന്തായാലും നീയൊരു അഭിനേതാവ് ആകണം എന്ന്. ഒഡിഷനായി ഒട്ടേറെ സ്ഥലത്തു പോയിട്ടുണ്ട്. പലരും പണം വരെ ചോദിച്ചിട്ടുണ്ട്. സ്വന്തം കഴിവിൽ നടൻ ആയാൽ മതി എന്നായിരുന്നു അച്ഛൻ പറഞ്ഞത്. ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അച്ഛൻ തന്നെ ആണ്. എന്റെ അഭിനയത്തിന് വീട്ടിൽ മാർക്ക് ഇടുന്നത് അമ്മയും അനിയത്തിയുമാണ്. ഇതിനെല്ലാം ഇടയിൽ ഒട്ടേറെ ജോലിക്ക് ഞാൻ പോയിട്ടുണ്ട്. വെൽഡിങ് വർക്ക് ഷോപ്പിൽ ജോലി ചെയ്തു. പ്ലംബിങ് ജോലി , സ്റ്റുഡിയോയിൽ ജോലി , പെട്രോൾ പമ്പിൽ ജോലി ചെയ്തു. പക്ഷേ അതൊന്നും ശരിയായില്ല. മനസ്സിൽ അഭിനയം മാത്രം ഉള്ളത് കൊണ്ട് ആയിരിക്കണം.

അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും ഒരുപാടു ശ്രമിച്ചിട്ടുണ്ട്. അവർക്കൊക്കെ എന്റെ അഭിനയ മോഹം നന്നായി അറിയാം. അങ്ങനെ ഒരിക്കൽ ഒരു സിനിമയിൽ സഹ സംവിധായകൻ ആയി അവസരം ലഭിച്ചു. പോയി.. എന്നാൽ അവിടെ എത്തിയപ്പോൾ മനസ്സ് മടുത്തു പോയി. എന്തിനും ഏതിനും വഴക്ക് കേൾക്കണം.

ഈ മെലിഞ്ഞു ഉണങ്ങിയ നീയാണോ സിനിമയിൽ അഭിനയിക്കാൻ പോകുന്നത് എന്നുള്ള കളിയാക്കലുകൾ. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. സഹിക്കാൻ കഴിയാതെ വീണ്ടും പെട്രോൾ പമ്പിലെ ജോലി നോക്കാൻ പൊന്നു. തിരുവനന്തപുരം കല്ലറ സ്വദേശി ആണ് അച്ചു സുഗന്ത്. അച്ഛൻ കൊത്തു പണിക്കാരൻ ആണ്. അമ്മ വീട്ടമ്മയും അനിയത്തി നേഴിസും ആണ്.

ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗന്ത ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.

ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.