Malayali Live
Always Online, Always Live

നെയ്യാറ്റിൻകര ഗോപനോട് മുട്ടാൻ കെജിഎഫ് വില്ലൻ; ആറാട്ട് ലൊക്കേഷനിൽ ജോയിൻ ചെയ്തു..!!

2,632

മോഹൻലാൽ ബി ഉണ്ണി കൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് ആറാട്ട്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന വേഷത്തിൽ ആണ് എത്തുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും പ്രത്യേക ലക്ഷ്യവുമായി പാലക്കാടു എത്തുന്ന ഗോപൻ എന്ന ആളുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

വമ്പൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രം മോഹന്ലാലിന്റേതായി ഈ വർഷം തീയറ്ററിൽ എത്തുന്ന ചിത്രം കൂടി ആണ്. വമ്പൻ ആക്ഷൻ പാക്കിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിൻറെ വില്ലൻ ആയി എത്തുന്നത് കെ ജി ഫിൽ ഗരുഡ എന്ന വേഷത്തിൽ എത്തിയ രാമചന്ദ്ര റാവു ആണ്. രാമചന്ദ്ര റാവുവിന്റെ ആദ്യ മലയാളം ചിത്രം കൂടി ആണ് ആറാട്ട്.

മോഹൻലാൽ സഞ്ചരിക്കുന്ന കറുത്ത പഴയ മോഡൽ ബെൻസ് കാർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വമ്പൻ താര നിരയിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്‌ ആണ് നായിക ആയി എത്തുന്നത്. സ്വാസികയാണ് മറ്റൊരു നായിക. സിദ്ധിഖ് , വിജയ രാഘവൻ , ജോണി ആന്റണി , നന്ദു , മാളവിക , നെടുമുടി വേണു , സായി കുമാർ എന്നിവരും ചിത്രത്തിൽ ഉണ്ട്. ചിത്രത്തിന്റെ ടീസർ ഉടൻ എത്തും എന്നാണ് അറിയുന്നത്.