Malayali Live
Always Online, Always Live

എന്തിന് രണ്ടാം കെട്ടുകാരനെ കെട്ടി; മേഘനയും ഡോണും പിരിഞ്ഞതെന്തിന്; യൂട്യൂബ് ചോദ്യങ്ങൾക്ക് മറുപടിയുമായി ഡോണിന്റെ ഭാര്യ ഡിവൈൻ ക്ലാര..!!

2,988

ചന്ദനമഴയിൽ അമൃത ആയി എത്തി മലയാളി മനസുകളുടെ മനം കവർന്ന താരം ആണ് മേഘന വിൻസെന്റ്. ചന്ദന മഴ അവസാനിക്കുന്ന സമയത്ത് ആണ് മേഘന വിവാഹം കഴിക്കുന്നത്. സീരിയൽ താരം തന്നെ ആയ ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോൺ ടോണി ആണ് മേഘനയെ വിവാഹം കഴിച്ചത്. വിവാഹം കഴിച്ചു എങ്കിൽ കൂടിയും ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ കാലാവധി വെറും 8 മാസങ്ങൾ മാത്രം ആയിരുന്നു.

ഇരുവരും വിവാഹം മോചനം നേടുകയും തുടർന്ന് ഡോൺ ടോണി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ചന്ദനമഴയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഡോണിനെ വിവാഹം കഴിച്ച മേഘന അഭിനയം നിർത്തി ആണ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. തുടർന്ന് വിവാഹ മോചനമായതോടെ താരം ചെന്നൈയിലേക്ക് താമസം മാറ്റുകയും തമിഴ് സീരിയൽ ലോകത്തിൽ സജീവം ആകുകയും ചെയ്തു. കഴിഞ്ഞ വര്ഷം ആയിരുന്നു ഡോൺ ടോണി ഡിവൈൻ ക്ലാരയെ രണ്ടാം വിവാഹം കഴിക്കുന്നത്.

ടിമ്പൽ നടത്തുന്ന യൂട്യൂബ് ചാനൽ വഴി ഡിവൈന്റെ വിശേഷങ്ങൾ മലയാളികൾ അറിയാറും ഉണ്ട്. ഡിവൈനും ഡോണിനും കുഞ്ഞു പിറന്ന വിദേശവും ആരാധകർ അറിഞ്ഞത് ഇങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ ഡിവൈൻ പുത്തൻ യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. എന്നാൽ തന്നോട് 187 ചോദ്യങ്ങൾ ചോദിച്ചതിൽ 150 ഉം മേഘനയെയും ഡോണിനെയും കുറിച്ച് ആയിരുന്നു എന്ന് ഡിവൈൻ പറയുന്നു.

തനിക്ക് വന്ന 187 ചോദ്യങ്ങളിൽ 150 എണ്ണവും എന്ത് കൊണ്ടാണ് ഞാൻ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്. ഏറ്റവും കൂടുതൽ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താൻ കരുതുന്നതെന്ന് ഡിവൈൻ പറയുന്നു. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവർക്കും മറുപടി കൊടുക്കും. അവർക്കും അഭിപ്രായം പറഞ്ഞിട്ട് പോകാൻ അവകാശം ഉണ്ടല്ലോ.

വിവാഹത്തിന് മുമ്പ് പ്രണയം ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? തീർച്ചയായും എനിക്കും ഉണ്ടായിരുന്നു. പക്ഷേ പൊട്ടി പോയി. പെട്ടെന്നൊരു ദിവസം വന്ന ആലോചനയിൽ എടുത്ത തീരുമാനം അല്ല എന്റെ വിവാഹം. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്. വീട്ടുകാർക്ക് കാര്യമായ എതിർപ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടിൽ ഇത് വേണോ എന്ന് ചോദിച്ചിരുന്നു.

ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മൾ അന്വേഷിക്കും. അപ്പോൾ അവർ ജെനുവിൻ ആണെന്ന് മനസിലായി. അതുകൊണ്ട് ഞാൻ ഓക്കെ പറഞ്ഞു. മേഘനയെ പിന്നെ കണ്ടിട്ടുണ്ടോന്നാണ് അടുത്ത ചോദ്യം. മുമ്പും മേഘനയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മേഘനയോട് എനിക്കെന്തിനാണ് ദേഷ്യം. എനിക്ക് അവരെ ഒരു വിധത്തിലും അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്.

എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘനയും ഡോണും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഒരാൾ ചോദിച്ചിരുന്നു. ഞാനെങ്ങനെയാണ് അത് പറയുക. ഞാൻ അല്ല അത് പറയേണ്ടത്. അക്കാര്യം പറയുന്നത് പോലും ശരിയല്ല. അത് പറയാൻ യാതൊരുവിധ താൽപ്പര്യം എനിക്കില്ല. ആലോചന വരുമ്പോഴാണ് അവര്‍ വിവാഹ മോചനം ആയെന്ന് ഞാനും അറിയുന്നത്. നമ്മൾ പെട്ടെന്ന് വിഷമിക്കുന്നത് അദ്ദേഹത്തിന് വേഗം മനസിലാവും.

ഒന്ന് മുഖം മാറിയാൽ തന്നെ ചോദിക്കും. എന്താ പ്രശ്‌നം പറയൂ എന്ന്. അതാണ് ഭർത്താവിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം. ഞാൻ ഗർഭിണിയാണ് എന്നു അറിഞ്ഞപ്പോൾ ഡോൺ ചേട്ടന് പ്രത്യേകിച്ച് ഒരു ഭവമാറ്റവും ഇല്ലായിരുന്നു. സത്യം പറഞ്ഞാൽ ആ നിമിഷത്തിൽ എനിക്ക് വിഷമം വന്നു. പിന്നെ ഡാഡിയോടും മമ്മിയോടും പറയാമെന്ന് പറഞ്ഞു. ഡാഡി എനിക്ക് കൺഗ്രാജുലേഷൻ പറഞ്ഞപ്പോൾ മമ്മി കരഞ്ഞ് പോയി. ഡോൺ ചേട്ടനും സന്തോഷമുണ്ട്. പക്ഷേ അതൊന്നും പുറത്ത് കാണിക്കില്ല.