Malayali Live
Always Online, Always Live

എന്റെ ജീവിതം ഇങ്ങനെയാകാൻ കാരണം ശരത്തും രഞ്ജിനി ഹരിദാസും; അഭിരാമി സുരേഷ് പറയുന്നു..!!

14,414

എന്നും വാർത്തകളുടെ ഭാഗമാകുന്ന താരം ആണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങ്ങർ കഴിയുമ്പോൾ ബാല ആയി ഉള്ള പ്രണയവും തുടർന്ന് വിവാഹവും വിവാഹ മോചനവും എല്ലാം വാർത്ത ആയിരുന്നു. എന്നാൽ അമൃത ബിഗ് ബോസ് സീസൺ 2 ൽ എത്തിയപ്പോൾ അമൃതയുടെ സഹോദരി അഭിരാമിയും പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. അല്ലെങ്കിൽ മലയാളികൾ തിരിച്ചറിയുന്നത് എന്ന് വേണം പറയാൻ.

എന്നാൽ അഭിരാമി അതിന് മുന്നേ തന്നെ സ്റ്റേജ് ഷോകളിലും യൂട്യൂബ് വ്ലോഗിൽ കൂടിയും എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അവതാരക അഭിനയത്രി മോഡൽ എന്നി മേഖലകളിൽ തിളങ്ങി നിൽക്കുന്ന അഭിരാമി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരം കൂടി ആണ്. ഏഷ്യാനെറ്റ് ബിഗ് ബോസ്സിൽ കൂടി ആണ് ഈ സഹോദരിമാർക്ക് കൂടുതൽ ആരാധകർ ഉണ്ടായത് എങ്കിൽ കൂടിയും തനിക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി തന്നത് സംഗീത സംവിധായകൻ ശരത്തും അവതാരകയും നടിയും മോഡലുമായ രഞ്ജിനി ഹരിദാസും ആണെന്ന് അഭിരാമി പറയുന്നു.

അഭിരാമി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഇരുവരെയും കുറിച്ച് പറഞ്ഞിരക്കുന്നത്. ഇവർ സഹായിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും എനിക്ക് ചട്ടക്കൂടുകൾ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കില്ലായിരുന്നു എന്നാണ് അഭിരാമി പറയുന്നത്. അവർ രണ്ട് പേരും ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇതിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായിരുന്നേനേയെന്നും ഇവരെ അനുകരിച്ചാണ് ഞാൻ ശ്രദ്ധ നേടിയതെന്നും അതായിരുന്നു തന്റെ കരിയറിന്റെ തുടക്കമെന്നും അഭിരാമി വ്യക്തമാക്കുന്നു.

അതേസമയം ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാൻ ഓർക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വർഷം മുൻപായിരുന്നു അത് എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല നീ കൂടുതൽ ശക്തയായിരിക്കുന്നു തിളങ്ങുന്നു എന്നും രഞ്ജിനി കമന്റിൽ കുറിക്കുന്നു. എന്തായാലും അഭിരാമിയും അമൃതയും അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡിൽ കൂടി കൂടുതൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.