Malayali Live
Always Online, Always Live

ലക്ഷ്മിയും ഷിയാസും തമ്മിൽ പ്രണയത്തിലാണോ; അനുവിന്റെ പോസ്റ്റും ഷിയാസിന്റെ മറുപടിയും..!!

6,171

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒന്നാണ് സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്രയും താര മത്സരാർത്ഥി ആയ ഷിയാസ് കരീമും തമ്മിൽ ഉള്ള ചിത്രങ്ങളും വിഡിയോകളും ആണ്. സ്റ്റാർ മാജിക്ക് എന്ന ഷോയിൽ കൂടി അനു ലക്ഷ്മി നക്ഷത്ര ശ്രദ്ധ നേടുന്നത്. മോഡലിംഗ് രംഗത്ത് സജീവം ആയിരുന്നു എങ്കിൽ കൂടിയും ഷിയാസ് കരീം എന്ന താരത്തിനെ മലയാളികൾ അറിയുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു.

ബിഗ് ബോസ്സിൽ തിളങ്ങിയ താരത്തിന് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിലും അവസരം ലഭിച്ചു. ഷിയാസ് ഇപ്പോൾ ഫ്ലവർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ സജീവം ആണ്. സ്റ്റാർ മാജിക് ഷോ അവതാരകയായ ലക്ഷ്മി നക്ഷത്ര ഷിയാസ് കരീമിന്റെ വീട്ടിൽ എത്തിയ വീഡിയോ അനു ഇരുവരും പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ വഴി തുറന്നത്. എന്നാൽ അതിനു ആക്കം കൂട്ടുന്ന രീതിയിൽ അനു സ്റ്റാർ മാജിക്കിലെ മറ്റൊരു മത്സരാർത്ഥിയായ അനു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ട വീഡിയോ.

ലക്ഷ്മിയും ഷിയാസും പരസ്പരം നോക്കി നിൽക്കുന്ന വീഡിയോ ആണ് അനു ഷെയർ ചെയ്തത്. ലവ് സിംബൽ കൂടി കൊടുത്തിരുന്നു. അതിൽ ആരാധകർ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണോ എന്നുള്ള ചോദ്യവുമായി എത്തിയത്. രണ്ടാളും ലൈൻ ആയോ ലക്ഷ്മിയെ നീ കൊണ്ടുപോകുമോ മുത്തേ എന്ന് ഷിയാസിനെ മെൻഷൻ ചെയ്തു ഒരാൾ ചോദിക്കുന്നുണ്ട്. എന്നാൽ പോസ്റ്റിൽ ലവ് സിംബൽ കമന്റ് ചെയ്തു ഷിയാസ് കരീമും എത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ വിവാഹം കഴിക്കില്ല എന്നാണ് ഒട്ടേറെ ആരാധകർ പറയുന്നത്.

ലക്ഷ്മി നേരത്തെ വിവാഹിതയാണ് എന്ന് ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. അതെ സമയം നേരത്തെ ഇത്തരത്തിൽ ലക്ഷ്മിയും ഷിയാസ് ഉം പ്രണയത്തിൽ ആണെന്ന് വാർത്തകൾ വന്നപ്പോൾ ലക്ഷ്മി പ്രതികരണം നടത്തിയത് ഇങ്ങനെ ആയിരുന്നു. ഷിയാസിന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന ഒരു വീഡിയോ എന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതോടെയാണ് തുടക്കം. ആ വീഡിയോ വന്നതിന് ശേഷം ഏറ്റവുമധികം ആളുകൾ ചോദിക്കുന്നത്.

നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുവാണോ? നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ? എന്നീ രണ്ട് ചോദ്യങ്ങളാണ്. പക്ഷേ ആ വീഡിയോ കണ്ടവർക്ക് അറിയാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളാണ് ഷിയാസ്. അതിനപ്പുറം ഒന്നുമേയില്ല. ഞങ്ങൾ പ്രണയത്തിലുമല്ല കല്യാണം കഴിക്കുകയുമില്ല.