കണ്ണൂരിൽ സ്ത്രീധനം വാങ്ങില്ല; സലിം കുമാറിന്റെ ഭാര്യാസഹോദരിക്ക് വേണ്ടി വിവാഹാലോചന നടത്തിയ കഥ പറഞ്ഞു സുബീഷ് സുധി..!!
കൊല്ലത്ത് വിസ്മയ വിഷയത്തിൽ നിരവധി താരങ്ങൾ ആണ് അനുശോചനം അറിയിച്ചു രംഗത്ത് വന്നത്. പലരും സ്ത്രീധനത്തെ കുറിച്ച് പറയുമ്പോൾ വ്യത്യസ്തമായ പ്രതികരണം നടത്തി ഇരിക്കുകയാണ് നടൻ സുബീഷ് സുധി. താൻ വിവാഹം കഴിക്കുകയാണെങ്കിൽ വിവാഹം ചെയ്യുന്ന പെണ്ണിന് 10 പവൻ നൽകും എന്നാണ് പറയുന്നത്.
കുറെ കാലമായി മനസ്സിൽ തീരുമാനിച്ച കാര്യം ആണ്. എന്നാൽ അതിനുള്ള സാഹചര്യം വന്നത് കൊണ്ട് ആണ് ഇപ്പോൾ പറയുന്നത്. ഇങ്ങനെ ഒരുരുത്തരും അവർക്ക് ആവും വിധം ശ്രമം നടത്തിയാൽ തീരാവുന്നതേ ഉള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം എന്നും സുബീഷ് സുധി കുറിക്കുന്നു.
അതുപോലെ തന്നെ കണ്ണൂർ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ല എന്നും അതിൽ തനിക്ക് അഭിമാനമുണ്ട് എന്നും സുബീഷ് പറയുന്നു. സലിം കുമാറിന്റെ ഭാര്യയുടെ സഹോദരിക്ക് വേണ്ടി വിവാഹം ആലോചന വന്നപ്പോൾ ഉണ്ടായ സംഭവവും സുബീഷ് പറയുന്നു. സുബീഷിന്റെ പോസ്റ്റ് ഇങ്ങനെ…
വർഷങ്ങൾക്കു മുമ്പ് സലീമേട്ടന്റെ ഭാര്യ സുനിയേച്ചിയുടെ സഹോദരിയുടെ മകൾക്കു കണ്ണൂരിൽ നിന്നും ഒരു കല്യാണലോചന വന്നു. സലീമേട്ടൻ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു പറഞ്ഞു കൊടുത്തു. സലീമേട്ടൻ എന്നോട് പറഞ്ഞു എങ്ങനെയാ സ്ത്രീധനം കാര്യങ്ങൾ എന്ന് ഞാനെന്റെ അറിവ് വച്ചു പറഞ്ഞു. ഇവിടെ സ്ത്രീധനം വാങ്ങിക്കാറില്ല.
കേരളത്തിലെ വിവിധ ദേശങ്ങളും ഭാഷകളും ഒക്കെ അറിയുന്ന സലീമേട്ടന് ഏകദേശം കണ്ണൂരിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. സലീമേട്ടൻ പറഞ്ഞു എന്നാലും നീ ഒന്നുകൂടെ ഒന്നന്വേഷിക്ക്. ഞാൻ വീണ്ടും ഒന്നുകൂടി അന്വേഷിച്ചു പറഞ്ഞു. ഇവിടെ സ്ത്രീധന സമ്പ്രദായം ഇല്ല എന്നത്.
അവർ പറഞ്ഞു ഇത് വല്ലാത്തൊരു നാടാണല്ലോ എന്ന്. ഒരു പെണ്ണിനെ അവളെ ജീവിത സഖിയാക്കുന്നത് സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നു..