Malayali Live
Always Online, Always Live

സ്ത്രീകളുടെ സൗന്ദര്യം അവളുടെ ശരീരത്തിലോ ധരിക്കുന്ന വസ്‌ത്രത്തിലോ അല്ല; കരിക്കു നായിക അമേയ മാത്യു..!!

4,545

മലയാളത്തിൽ ഇന്ന് ഏറെ ആരാധകർ ഉള്ള മോഡലും നടിയുമാണ് അമേയ മാത്യു. അമൃത ടിവിയിൽ ഒരു പരിപാടിയിൽ കൂടി എത്തിയ താരം ആണ് അമേയ. എന്നാൽ അമേയ എന്ന താരം ശ്രദ്ധ നേടിയത് കരിക്ക് എന്ന മലയാളത്തിൽ ഏറെ ആരാധകർ ഉള്ള വെബ് സീരിസിൽ കൂടി ആയിരുന്നു.

ഒറ്റ എപ്പിസോഡിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വമ്പൻ ആരാധകർ തന്നെ ഉണ്ടായി ആ ഷോ കഴിഞ്ഞതോടെ.. താരം എന്ന് പ്രേക്ഷക ശ്രദ്ധ നേടുന്നത് തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളിൽ കൂടി ആണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് തലക്കെട്ടായി നൽകിയ വാചകം ആണ് വൈറൽ ആകുന്നത്.

ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ അവളുടെ ശരീരത്തിലോ മുഖ സൗന്ദര്യത്തിലൊ അല്ല. മറിച്ചു തളരാതെ മുന്നേറുന്ന അവളുടെ ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും ആണ്. നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണയും ആയി എത്തിയത്.