Malayali Live
Always Online, Always Live

ഇന്ദുലേഖയിലെ രേവതി ആളൊരു സംഭവം തന്നെ; കൃഷ്ണ തുളസി ഭായിയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

2,679

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ ആണ് ഇന്ദുലേഖ. മാളവിക കൃഷ്ണദാസ് നായികയായി എത്തുന്ന സീരിയലിൽ നായകൻ അമീൻ മഠത്തിലാണ്. ഇന്ദുലേഖ എന്ന ടൈറ്റിൽ റോളിലാണ് മാളവിക എത്തുന്നത്. രഞ്ജി പണിക്കർ ആണ് ഇന്ദുലേഖയുടെ അച്ഛന്റെ വേഷത്തിൽ എത്തിയത്.

രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെയും മത്സരങ്ങളുടെയും കഥ പറയുന്ന സീരിയലിൽ വമ്പൻ ട്വിസ്റ്റുകൾ ഒക്കെയുണ്ട്. രജിത് മേനോൻ , ആകാശ് പ്രകാശ് , ഉമാ നായർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന സീരിയലിൽ വില്ലന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്ന രേവതി എന്ന കഥാപാത്രം ചെയ്യുന്ന കൃഷ്ണ തുളസി ഭായ്. അഭിനയത്രി മാത്രമല്ല മികച്ച എഴുത്തുകാരി കൂടിയാണ് കൃഷ്ണ തുളസി.

പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഞാൻ അഭിനയ രംഗത്ത് എത്തുന്നത്. അതിനുശേഷം ‘നന്ദനം’ എന്ന സീരിയലിൽ വേഷമിട്ടു. ഇന്ദുലേഖയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയനന്ദനന്റെ അശാന്തം എന്ന ഷോർട് ഫിലിം ചെയ്തിരുന്നു. അശാന്തം പക്ഷേ പ്രേക്ഷകരിലേക്ക് എത്തിയില്ല. മറ്റു ചില ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. എഴുത്തിന്റെ വഴിയിലേക്ക് എത്തിയത് ഇങ്ങനെ എന്നാണ് രേവതി പറയുന്നത്.

പഠിക്കുമ്പോൾ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോളജിൽ പഠിക്കുമ്പോൾ മാഗസിനിൽ എഴുതിത്തുടങ്ങി. ഞാൻ ഫിസിയോതെറാപ്പി പഠിച്ചത് കോയമ്പത്തൂരിൽ ആയിരുന്നു. അവിടെ മലയാളി അസോസിയേഷന്റെ മാസികകളിലും മറ്റും എഴുതുമായിരുന്നു. എഴുതാതിരിക്കാൻ എനിക്ക് ആവില്ല.

അഭിയത്തോടൊപ്പം എഴുത്തും കൊണ്ടുപോകാനാണ് താൽപര്യം. സാഹിത്യസംബന്ധിയായ കൂട്ടായ്മകളിലും ചർച്ചകളിലും പങ്കെടുക്കാറുണ്ട്. ലിറ്ററേച്ചർ ഫൗണ്ടേഷന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ. പന്തളം ആണ് സ്വദേശം. കുറേനാൾ ദുബായിൽ ആയിരുന്നു. വീട്ടിൽ അമ്മയും സഹോദരങ്ങളും ഉണ്ട്.

അച്ഛൻ മരിച്ചു പോയി. ഇപ്പോൾ എന്റെ അമ്മയ്ക്കും മകൾക്കുമൊപ്പം തിരുവനന്തപുരത്താണു താമസം. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് അഭിനയവും എഴുത്തുമൊക്കെ ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നു.