Malayali Live
Always Online, Always Live

മകന് കറുത്തമുത്തിലെ കഥാപാത്രത്തിന്റെ പേരിട്ട് പ്രതീപ് ചന്ദ്രൻ..!!

3,263

ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ കൂടി കൂടുതൽ ജനപ്രീതി ഉണ്ടാക്കിയ സീരിയൽ നടൻ ആണ് പ്രതീപ് ചന്ദ്രൻ. ബിഗ് ബോസ്സിൽ എത്തിയതോടെ പ്രതീപ് ചന്ദ്രനെ ആളുകൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത് എന്ന് വേണം പറയാൻ. കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തായിരുന്നു പ്രതീപ് ചന്ദ്രൻ വിവാഹം കഴിക്കുന്നത്.

അനുപമ രാമചന്ദ്രനെ ആണ് പ്രതീപ് വിവാഹം കഴിച്ചത്. തിരുവനന്തപുരം ഇൻഫോസിസിൽ ജോലി ചെയ്യുന്ന അനുപമയെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആയിരുന്നു പ്രതീപ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം കഴിച്ചത്. ഇരുവർക്കും ഏപ്രിലിലാണ് ആണ്കുട്ടി ജനിച്ചത്.

ഇപ്പോഴിതാ മകന്റെ പേരിടീൽ നടത്തിയ കാര്യം പങ്കു വെച്ചിരിക്കുകയാണ് താരം. തന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് കുഞ്ഞിന് നൽകുന്നത് എന്നാണ് പ്രദീപ് ചന്ദ്രന്‍ പറയുന്നത്. ”കറുത്തമുത്ത്” എന്ന പരമ്പരയിലെ ”അഭിറാം ഐപിഎസ്’ എന്ന കഥാപാത്രമാണ് എന്റെ അഭിനയ ജീവിതം മാറ്റിമറിച്ചത്.

അതുകൊണ്ട് തന്നെ മകന് അഭിറാം എ പി എന്നാണ് പേര് നൽകിയത് എന്നും പ്രദീപ് ചന്ദ്രൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പോലീസ് വേഷങ്ങളിൽ കൂടി ആണ് പ്രതീപ് ചന്ദ്രൻ കൂടുതലും സീരിയൽ ലോകത്തിൽ തിളങ്ങിയിട്ടുള്ളത്. നടൻ മോഹൻലാലിൻറെ ആരാധകൻ കൂടിയായിട്ടുള്ള പ്രതീപ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

പ്രതീപ് ചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ…

ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു. ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി ‘അഭിറാം.. അഭിറാം.. അഭിറാം.. ‘ അതെ എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് കറുത്തമുത്ത് എന്ന ഏഷ്യാനെറ്റ് സീരിയലിലെ അഭിറാം ഐ പി എസ് എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു. ഇനി അവൻ അഭിറാം എ പി. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം.

ലോക്ക് ഡൗൺ ആയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും കൂടി ഭാര്യാഗൃഹത്തിൽ വച്ചായിരുന്നു ചടങ്ങു നടത്തിയത് .