Malayali Live
Always Online, Always Live

പുതിയ സന്തോഷത്തിൽ മണിക്കുട്ടനും സൂര്യയും; സൂര്യക്ക് നേരിട്ട മോശം അനുഭവങ്ങളിൽ ഇത് വലിയ ആശ്വാസം…!!

4,294

ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സൂര്യക്ക് മണികുട്ടനോടുള്ള പ്രണയം. വെറും കാപട്യം മാത്രം ആയിരുന്നു എന്ന് ആരാധകർ ആണയിട്ട് പറയുമ്പോൾ സൂര്യ വീണ്ടും വീണ്ടും ആവർത്തിച്ചിരുന്നു തനിക്ക് മണിയനെ ഇഷ്ടമാണ് എന്നുള്ളത്.

എന്നാൽ മണികുട്ടനോട് നേരിട്ട് ഇക്കാര്യം സൂര്യ പറയുമ്പോഴും നോ എന്ന് തന്നെ ആയിരുന്നു മണിയുടെ റിപ്ലൈ. ഇത് ഒരു ഗെയിം ഷോ ആണെന്നും അവിടെ ഇത്തരത്തിൽ ഉള്ള ഗെയിം വരുന്നത് ശരിയല്ല എന്നുമായിരുന്നു മണിക്കുട്ടന്റെ പക്ഷം. ബിഗ് ബോസ് ഷോ 95 ദിവസം അവസാനിച്ചു തിരിച്ചു വന്നപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ നിന്നും അധിക്ഷേപങ്ങൾ നേരിടേണ്ടി വന്ന ആൾ കൂടി ആണ് സൂര്യ.

ഇതിൽ സൂര്യ മാനസികമായി തകർന്നു പോയിരുന്നു. താൻ പറഞ്ഞ പ്രണയത്തിൽ മണികുട്ടന്റെ കുടുംബത്തിന് വന്ന സങ്കടങ്ങൾക്ക് സൂര്യ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ബിഗ്‌ ബോസ് ഷോയിൽ നിൽക്കുമ്പോൾ സംഭവിച്ചു ഒരു കാര്യം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓരോ ആഴ്ചകളിലും ഗംഭീര ടാസ്കുകൾ തന്നെ ആണ് ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്.

അത്തരത്തിൽ നടക്കുന്ന ടാസ്കുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ആൾ കൂടി ആണ് മണിക്കുട്ടൻ. ഡാൻസ് ആയാലും പാട്ടയാലും സ്‌കിറ്റുകൾ ആയാലും മണിക്കുട്ടൻ തകർത്തു എന്ന് വേണം പറയാൻ. ബിഗ് ബോസ് അവാർഡ് നിഷ എന്ന ടാസ്ക് നടത്തുകയും അതിൽ ഒന്നിച്ചു മണികുട്ടനും സൂര്യയും ഡാൻസ് കളിച്ചിരുന്നു. വമ്പൻ സ്വീകാര്യതയാണ് ആ ഡാൻസിന് ലഭിച്ചത്.

ഉറുമി എന്ന ചിത്രത്തിലെ ആരാണേ ആരാണേ എന്ന് തുടങ്ങുന്ന ഗാനത്തിന് ആയിരുന്നു ഇരുവരും ചുവടുകൾ വെച്ചത്. ഈ ഗാനം ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു. വെറും ഒരു മാസം കൊണ്ട് നാല് മില്യൺ ആളുകൾ ആണ് ഇതുവരെയും ആ വീഡിയോ കണ്ടത്. മലയാളത്തിലെ ബിഗ് ബോസ്സിന്റെ ഇത്ര നാളത്തേയും ചരിത്രം പരിശോദിച്ചാൽ ആദ്യാമായിട്ടാണ് ഒരു വീഡിയോ ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്ര വലിയ നേട്ടം നേടുന്നത്.

സൂര്യയും മണിക്കുട്ടനും ചേർന്ന് ചരിത്രം തന്നെയാണ് തിരുത്തി കുറിച്ചത് എന്നാണ് കാണികൾ പറയുന്നത്. ബിഗ് ബോസ്സിലെ ഈ വർഷത്തെ ഏറ്റവും മനോഹരമായ ടാസ്ക്ക് ആയിരുന്നു ഇതെന്നും ഈ നൃത്തം ആയിരുന്നു കൂടുതൽ മനോഹരം ആക്കിയത് എന്നും മണിക്കുട്ടൻ – സൂര്യ ജോഡികളെ ഒരുപാട് ഇഷ്ട്ടം ആണെന്നുമാണ് ഈ വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമെന്റുകൾ.