Malayali Live
Always Online, Always Live

ഈ തള്ളച്ചിയെ മാത്രമാണോ കിട്ടിയുള്ളൂ; പ്രണയിനിയെ കളിയാക്കിയവർക്ക് നേരിലെത്തി മറുപടി നൽകി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ..!!

3,029

ബിഗ് ബോസ് സീസൺ 3 യിൽ സീരിയൽ ലോകത്തിൽ നിന്നും എത്തി ഗംഭീര പ്രകടനം നടത്തുകയും അതുപോലെ മികച്ച ഗെയിം കളിക്കുകയും ചെയ്ത ആൾ ആണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലിൽ നായകനായിരുന്നു അനൂപ്.

അനൂപ് ബിഗ് ബോസ്സിൽ നിൽക്കുമ്പോൾ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ അനൂപ് ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ശേഷം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു അനൂപ് തന്റെ പ്രണയിനിക്ക് വിവാഹ നിശ്ചയ മോതിരം കൈമാറിയത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ ഉണ്ടായിരുന്നു ഉള്ളൂ എങ്കിൽ കൂടിയും അനൂപ് ഇൻസ്റ്റാഗ്രാം വഴി വീഡിയോ തുടർന്ന് ഫോട്ടോയും പങ്കുവെച്ചിരുന്നു. തുടർന്ന് ആണ് ഭാവി വധുവിന് എതിരെ നിരവധി മോശം കമെന്റുകൾ എത്തിയത്. തടിച്ചി ആണെന്നും അമ്മച്ചിയെ പോലെ ഉണ്ട് എന്നും ഒക്കെ ആയി കമെന്റുകൾ.

സംഭവം അതിരു വിട്ടപ്പോൾ അനൂപ് ലൈവിൽ എത്തുകയും ചെയ്തു. അമ്മച്ചി പോത്ത് തള്ളച്ചി തുടങ്ങിയ പദങ്ങളെല്ലാം ഉപയോഗിച്ച് ഐശ്വര്യയെ ചിത്രീകരിക്കുവാൻ തുടങ്ങി. ബിഗ് ബോസിൽ വച്ച് കാണിച്ച് പെൺകുട്ടി അല്ല ഇത് എന്നായിരുന്നു പലരുടെയും അഭിപ്രായം. പലരും ഫേക്ക് അക്കൗണ്ടുകൾ വഴിയാണ് മോശം കമന്റുകളുമായി എത്തിയത്.

എന്നാൽ ഇന്നിപ്പോൾ ഇത്തരത്തിലുള്ള മോശം കമന്റുകൾക്ക് എല്ലാം ലൈവിൽ എത്തി മറുപടി നൽകിയിരിക്കുകയാണ് അനൂപ് കൃഷ്ണൻ. അനൂപ് വിവാഹം കഴിക്കാൻ പോകുന്നത് ഐശ്വര്യയെയാണ്. ഇഷ ഡോക്ടർ കൂടിയാണ്. എനിക്ക് കണ്ട് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടി പരസ്പരം ഇഷ്ടം തുറന്നു പറയുകയും ചെയ്തു. അങ്ങനെയുള്ളപ്പോൾ മറ്റുള്ളവർ എന്തിനാണ് അതിൽ കേറി ഇടപെടുന്നത് എന്നാണ് അനൂപ് ചോദിച്ചത്.

അതുകൊണ്ടുതന്നെ ഇനി ഇത്തരത്തിലുള്ള കമന്റ് മായി ആരും വരേണ്ടതില്ല എന്നും അനൂപ് എടുത്തുപറയുന്നുണ്ട്. ലൈവിനിടയിൽ ഒരു വ്യക്തി നീ പോടാ പട്ടി എന്നും അനൂപിനെ വിളിക്കുന്നുണ്ട്. അതിന് അനൂപ് നൽകിയ മറുപടി ഇപ്രകാരമായിരുന്നു. വീട്ടിൽ പട്ടിയെ വളർത്തുന്നുണ്ടോ പട്ടിയുടെ കടി കിട്ടിയിട്ടുണ്ടോ? നല്ല ഉശിരുള്ള പട്ടിയുടെ കടി കിട്ടിയാൽ മതി എന്നായിരുന്നു.

ഇത്തരത്തിലുള്ള മോശം കമന്റുകൾ വരുന്നു എന്നാൽ പോലും കൂടുതലും ആശംസാപ്രവാഹം ആണ് അനൂപിനും ഐശ്വര്യയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ സ്ത്രീധനം വാങ്ങാമോ എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

അതിനും വ്യക്തമായ മറുപടി അനൂപിന്റെ പക്കലുണ്ട്. ഐശ്വര്യ പ്രൊഫഷണലി ഒരു ഡോക്ടറാണ്. ഇൻഡിപെൻഡൻ ഗേൾ. അങ്ങനെയുള്ളപ്പോൾ സ്ത്രീധനം ഒരു പ്രശ്നമേ അല്ല അവിടെ. ഒപ്പം തന്നെ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് സ്വയം ജീവിക്കാൻ കഴിവില്ലെങ്കിൽ മറ്റൊരാളെ കൂടെ കൂട്ടരുത്. അനൂപ് പറയുന്നു.