Malayali Live
Always Online, Always Live

ഷൂട്ടിംഗ് തുടങ്ങും മുന്നേ പൊട്ടിക്കരയാൻ ഒരു 15 മിനിറ്റ് തരാമോ; മീരയിൽ നിന്നുണ്ടായ അനുഭവം ഞെട്ടലുണ്ടാക്കി; സത്യൻ അന്തിക്കാട് പറയുന്നു..!!

5,530

ജാസ്മിൻ മേരി ജോസഫ് എന്ന പെൺകുട്ടിയെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നത് ലോഹിതദാസ് സൂത്രധാരനിൽ കൂടിയാണ്. ആദ്യ ചിത്രത്തിൽ അഭിനയിക്കാനെത്തിയ പെൺകുട്ടിക്ക് ലോഹിതദാസ് പുതിയ പേരും നൽകി മീര ജാസ്മിൻ. പുതുമുഖങ്ങളെ തേടിയുള്ള യാത്രയിൽ ലോഹിതദാസിന് മുന്നിൽ മീര ജാസ്മിനെ പരിചയപ്പെടുത്തുന്നത് പിൽക്കാലത്ത് സംവിധായകൻ ആയ ബ്ലെസ്സി ആയിരുന്നു.

മികച്ച നടിക്കുള്ള ദേശിയ അവാർഡ് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ കൂടി നേടിയ മീര. മലയാളത്തിലെ മികച്ച നായികമാരിൽ ഒരാൾ ആണ്. സത്യൻ അന്തിക്കാടിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ലഭിച്ചിട്ടുള്ള മീരയെ കുറിച്ചുള്ള ഒരു അനുഭവം സത്യൻ അന്തിക്കാട് കുറെ കാലങ്ങൾക്ക് മുന്നേ പറഞ്ഞത് ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

നടി മീര ജാസ്മിന്റെ കഴിവുകൾ പൂർണമായും വിനിയോഗിക്കാൻ മലയാള സിനിമക്ക് കഴിഞ്ഞില്ല എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. മീരയെ കുറിച്ചുള്ള അബദ്ധ ധാരണകൾ വെക്കുന്നത് ആണ് പല സംവിധായകർക്കും മീരയുടെ കഴിവുകളെ പൂർണ്ണമായും ഉപയോഗിക്കാൻ കഴിയാത്തതു എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ആണ് മീരക്ക് മലയാള സിനിമയിൽ അർഹിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കാതെ പോയത്.

മുഖം മൂടി ഇല്ലാത്ത നടിയാണ് മീര ജാസ്മിൻ. കാര്യങ്ങൾ തുറന്നു പറയും. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ ഒരു സംഭവം ആണ് സത്യൻ അന്തിക്കാട് പറയുന്നത്. മീര ജാസ്മിൻ ഇത്രയും നിഷ്കളങ്ക ആണെന്ന് ഉള്ള തിരിച്ചറിവ് ഉണ്ടായ നിമിഷങ്ങൾ ആയിരുന്നു അത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ മീര എന്റെ അടുത്ത് വന്നു പറഞ്ഞു. അങ്കിൾ എനിക്ക് ഒരു പതിനഞ്ചു മിനിറ്റ് വേണം. എനിക്ക് ഒന്ന് കരയണം.

എന്റെ മനസിലെ വിഷമങ്ങൾ കരഞ്ഞു തീർത്താൽ മാത്രമേ എനിക്ക് അഭിനയിക്കാൻ കഴിയൂ. മീരയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. തുടർന്ന് മീരയെ ഞാൻ നോക്കുമ്പോൾ അവർ ദൂരെ മാറിയിരുന്നു പൊട്ടി പൊട്ടി കരയുകയാണ്. തന്നെ സംബന്ധിച്ചു അതൊരു അപരിചിതമായ സംഭവം ആയിരുന്നു എന്ന് സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു.