Malayali Live
Always Online, Always Live

ലാലേട്ടനോട് അങ്ങനെ ചെയ്തതിൽ കേൾക്കാത്ത ചീത്തവിളിയില്ല; ഒടുവിൽ പരാതി പറഞ്ഞു വിന്ദുജ..!!

3,933

മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന കാണുമ്പോൾ ഇന്നും മനസ്സിൽ ഒരു ചെറിയ നൊമ്പരം തോന്നുന്ന സിനിമയാണ് പവിത്രം. മോഹൻലാൽ ചേട്ടച്ഛനായി തകർത്തഭിനയിച്ച ചിത്രത്തിൽ അതിന് ഒപ്പം തന്നെ മികച്ച വേഷമെന്ന് പ്രേക്ഷകർ വാഴ്ത്തിയ കഥാപാത്രം ആണ് മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിൽ എത്തിയ വിന്ദുജ മേനോൻ.

ചേട്ടച്ഛനോട് ഇഷ്ടവും എന്നാൽ ചേട്ടച്ഛന്റെ ആ വിഭ്രാന്തിയിലേക്ക് നയിച്ച മീനാക്ഷിയോട് അന്ന് ഏറെ പ്രേക്ഷകർ ദേഷ്യം കാണിച്ചിരുന്നു. പവിത്രത്തിലെ മീനാക്ഷിയായിട്ടെത്തിയാണ് വിന്ദുജ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നത്.

പവിത്രം ഇറങ്ങിയ നാളുകളിൽ തനിക്ക് കേൾക്കേണ്ടി വന്ന ചീത്തവിളികളെ കുറിച്ചും അതിനെ കുറിച്ച് പരാതി പറഞ്ഞതുമൊക്കെ കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ വിന്ദുജ വീണ്ടും തുറന്ന് പറയുകയാണ്. വിശദമായി വായിക്കാം…

ഇന്നലെ ഇറങ്ങിയ സിനിമയാണെന്ന് തോന്നുന്നതിന്റെ കാരണം പവിത്രത്തിന്റെ കഥയാണ്. എത്ര കൊല്ലം കഴിഞ്ഞാലും ഔട്ട് ‌ഡേറ്റഡ് ആകാത്ത സിനിമയാണ് പവിത്രം. അന്ന് സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഒന്നും അറിഞ്ഞൂടായിരുന്നു.

രാജീവേട്ടൻ (സംവിധായകൻ ടികെ രാജീവ് കുമാർ) പറയുന്നു. കൂടെയുള്ള നമ്മൾ സഹായിക്കുന്നു. നമ്മൾ ചെയ്യുന്നു. അത്രേയുണ്ടായിരുന്നുള്ളു. രാജീവേട്ടൻ എന്നെ ഒട്ടും മുറുക്കെ പിടിച്ചില്ല.

ഇങ്ങനെ വേണം അങ്ങനെ ചെയ്യണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. പിന്നെ ഒട്ടം എന്നെ നിയന്ത്രിക്കുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതാണ് ഇഷ്ടത്തോടെയും ബഹുമാനത്തോടെയുമൊക്കെ ഞാൻ കാണുന്ന കാര്യം.

ഏറ്റവും പ്രഗത്ഭരായ താരങ്ങളാണ് ആ സിനിമയിലുണ്ടായിരുന്നത്. ഞാൻ മാത്രമായിരുന്നു പുതിയത്. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം അങ്ങനെയാണ്. അതുകൊണ്ട് ഏത് സീനിൽ പോകുമ്പോഴും പേടിച്ചേ പോവാൻ പറ്റൂ.

പക്ഷേ ഭാഗ്യത്തിന് ഡാൻസ് എനിക്ക് ധൈര്യം തന്നിരുന്നു. പേടിക്കാൻ പാടില്ലെന്ന് മനസിൽ കരുതി. പിന്നെ ആരും പേടിപ്പിച്ചില്ല എന്നുള്ളതാണ് സത്യം. ഇപ്പോഴും ആളുകൾ കാണുമ്പോൾ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്.

എന്തിനാ മുടി വെട്ടിക്കളഞ്ഞത്. പ്രത്യേകിച്ചും വയസായിട്ടുള്ളവരാണ് ഈ ചോദ്യവുമായി എത്തുന്നത്. മുടിയുടെ കാര്യത്തിൽ അവർക്ക് ദേഷ്യമാണ്. പിന്നെ ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനാണ് ഏറ്റവും കൂടുതൽ വിമർശനം കേട്ടിട്ടുള്ളത്.

തുടക്കത്തിൽ ഭയങ്കര വിഷമമായിരുന്നു. ആ പ്രായത്തിൽ ഒന്നും അറിയില്ലല്ലോ. നിങ്ങൾക്ക് എങ്ങനയൊണ് മോഹൻലാലിനോട് അങ്ങനെ ചെയ്യാൻ തോന്നിയതെന്ന് ചോദിച്ച് എനിക്ക് വന്ന കത്തിൽ എല്ലാം ചീത്ത വിളിയായിരുന്നു. ഒരിക്കൽ രാജീവേട്ടനോട് ഞാനത് പരാതിയായി പറയുകയും ചെയ്തു.

നീയത് നന്നായി ചെയ്തത് കൊണ്ടല്ലേ എന്ന് രാജീവേട്ടൻ പറഞ്ഞതോടെയാണ് അങ്ങനെ ചിന്തിക്കാൻ തുടങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായൊരു പവിത്രം തന്നെയാണ് പവിത്രം.