Malayali Live
Always Online, Always Live

മലയാളികളുടെ പ്രിയനടി ജ്യോതിർമയിക്ക് സംഭവിച്ചതെന്ത്; പുത്തൻ ഫോട്ടോസ് കണ്ടു ഞെട്ടി ആരാധകർ..!!

7,535

മലയാളിക്ക് പരിചിതമായ മുഖം ആണ് ജ്യോതിർമയിയുടേത്. എന്നാൽ ഇപ്പോൾ താരത്തിന്റെ കോലം കാണുമ്പോൾ പ്രേക്ഷകർക്ക് തന്നെ ഞെട്ടൽ ആണ്. ആദ്യം മൊട്ട അടിച്ച ചിത്രങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. ഇപ്പോൾ നരച്ച ചുരുണ്ട മുടിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. എന്താണ് താരത്തിന്റെ പുതിയ മാറ്റങ്ങളുടെ ഉറവിടം അന്വേഷിച്ചു തുടങ്ങി മലയാളികൾ എന്നു വേണം പറയാൻ.

സുരേഷ് ഗോപി ചിത്രം പൈലറ്റ് സിൽ കൂടി ആണ് ജ്യോ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. രണ്ടാം ചിത്രം ദിലീപും നവ്യ നായരും പ്രധാന വേഷത്തിൽ എത്തിയ ഇഷ്ടത്തിൽ കൂടി ആയിരുന്നു. അതിൽ നവ്യയുടെ കൂട്ടുകാരിയുടെ വേഷത്തിൽ ആണ് ജ്യോതിർമയി എത്തിയത്. എന്നാൽ ജ്യോതിർമയി കൂടുതൽ ശ്രദ്ധ നേടിയത് ദിലീപ് ചിത്രം മീശ മാധവനിൽ കൂടി ആയിരുന്നു. ആദ്യ അര മണിക്കൂറിൽ താഴെ മാത്രമെ താരം ഉണ്ടായിരുന്നുള്ളൂ..

എന്നിരുന്നാലും രണ്ടു ഗാനരംഗങ്ങൾ അടക്കം താരത്തിന് ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രഭ എന്നായിയുന്നു മീശ മാധവനിലെ കഥാപാത്രതിന്റെ പേര്. അതിന് ശേഷം ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാൻ ജ്യോക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ സിനിമാ ലോകത്തു മുൻനിരയിൽ നിൽക്കുമ്പോഴായിരുന്നു നദി വിവാഹിത ആകുന്നത്. തന്റെ ബാല്യകാല സുഹൃത്തായ നിഷാന്ദ് ഹരികുമാറുമായി പ്രണയത്തിലായ ജ്യോതിർമയ് 2004ൽ വിവാഹിത ആവുകയായിരുന്നു.

വിവാഹത്തിന് ശേഷവും അഭിനയം തുടർന്ന ജ്യോതി ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ആറ് വർഷങ്ങൾക്ക് ശേഷം 2011ൽ വിവാഹ മോചിതയായി. അതിനു ശേഷം 2015ൽ ജ്യോതി സംവിധായകൻ അമൽ നീരദിനെ വിവാഹ കഴിക്കുകയായിരുന്നു. വിവാഹം ശേഷം അഭിനയ രംഗത്തോട് വിടപറഞ്ഞ ജ്യോതിർമയിയുടെ പൂർണമായും ക്യാമറക്ക് പിന്നിലേക്ക് മറയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോലും ഇല്ലാത്ത താരം ഒരു അഭിമുഖത്തിൽ പോലും പങ്കെടുത്തിട്ടില്ല. അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ജ്യോതിർമയി അഭിനയിച്ചിരുന്നു.

അങ്ങനെയാണ് ഇരുവരും അടുക്കുന്നത് വിവാഹം കഴിക്കുന്നതും. അമൽ നീരദിന്റെ ആദ്യ വിവാഹം ആയിരുന്നു അത്. രെജിസ്റ്റർ ഓഫീസിൽ വെച്ച് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ചെറിയ ചടങ്ങായി ആണ് വിവാഹം നടത്തിയത്. ജ്യോതിർമയിയുടെ ഇപ്പോഴത്തെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമൽ നീരദ് സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ഭീഷ് മയുടെ ലൊക്കേഷനിൽ നടി നസ്രിയക്കൊപ്പം ഉള്ള ഒരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

തലമുടി ഒക്കെ നരച്ചു ക്രോപ്പ് ചെയ്ത അവസ്ഥയിലാണ് ചിത്രത്തിൽ ജ്യോതിർമയിയെ കാണാനാകുന്നത്. ചിത്രത്തിൽ ഉള്ളത് ജ്യോതിർമയി ആണെന്ന് വിശ്വസിക്കാൻ പലർക്കും സാധിച്ചിട്ടില്ല. സിനിമയിൽ നിന്നും വിട്ടു നിന്നിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഉള്ളത് പഴയ ജ്യോതിർമയിയുടെ രൂപമാണ്.