Malayali Live
Always Online, Always Live

ഇക്കക്ക് അതൊക്കെ ആണ് ഏറ്റവും ഇഷ്ടം; എന്നാൽ എന്റെ ആഗ്രഹം മറ്റൊന്ന് ആണ്; സജിനൊപ്പമുള്ള ജീവിതത്തിനെ കുറിച്ച് ഷഫന..!!

4,025

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാളം സീരിയൽ താരം ആണ് സജിൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ടിആർപി റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ശിവൻ എന്ന കഥാപാത്രം ആയി ആണ് സജിൻ സീരിയലിൽ എത്തുന്നത്. സജിന്റെ ആദ്യ സീരിയൽ കൂടി ആണ് സാന്ത്വനം. മലയാളികളുടെ പ്രിയ താരം ഷഫന ആണ് സജിന്റെ ഭാര്യ.

ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു തന്റെ വിവാഹം. വിവാഹം കഴിഞ്ഞ സമയത്തിൽ നല്ല ടെൻഷൻ ആയിരുന്നു. അതിൽ നിന്നും മാറാൻ ചെയ്തത് യാത്രകൾ ആയിരുന്നു. സജിന്റെ ചേട്ടനും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു ആദ്യ യാത്ര. അത് കൊടൈക്കനാൽ ആയിരുന്നു.

രണ്ടാം യാത്രയിൽ ഞാനും ഇക്കയും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ആരും അറിയപ്പെടാത്ത അതുപോലെ വലിയ തിരക്കുകൾ ഇല്ലാത്ത സ്ഥലത്തേക്ക് ആയിരുന്നു യാത്രകൾ ഏറെയും.

ഗോവ അങ്ങനെയുള്ള സ്ഥലമല്ല അല്ലെങ്കിൽ കൂടിയും ഭയങ്കര ഹാപ്പി മൈൻഡ് ആണ് ഗോവയിൽ. വീണ്ടും വീണ്ടും പോകാൻ തോന്നുന്ന സ്ഥലം കൂടി ആണ് ഗോവ. സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആൾ ആണ് സജിൻ എന്ന് ഷഫന പറയുന്നു.

തനിക്ക് അങ്ങനെ ആണെങ്കിൽ കൂടിയും സാഹസികത കാണിക്കാൻ ഉള്ള നിമിഷം ആകുമ്പോൾ തനിക്ക് അതിന് കഴിയാതെ വരും എന്ന് ഷഫന പറയുന്നു. വിദേശ യാത്രകൾ പോകാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നാൽ ഇക്കാക്ക് ഇന്ത്യ ചുറ്റി കാണാൻ ആണ് ഇഷ്ടം.

കൈലാസത്തിൽ ഒക്കെ പോകുന്നത് ആണ് ഇക്കാക്ക് കൂടുതൽ ആഗ്രഹം. ബൈക്കിൽ ഇന്ത്യ മുഴുവൻ കറങ്ങണം എന്നാണ് ഇക്ക ആഗ്രഹിക്കുന്നത്. മൂന്നാറിൽ മൺവീട്ടിൽ ഇന്റർനെറ്റ് കറന്റ് ഒന്നും ഇല്ലാതെ കുറച്ചു നാൾ കഴിഞ്ഞിട്ടുണ്ട്.

വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു അത്. ഇന്ത്യ മുഴുവൻ കണ്ടു തീർത്താൽ വേൾഡ് ടൂർ പോകും എന്ന് ഷഫന പറയുന്നു. വിദേശ യാത്രകൾ പോയിട്ടുണ്ട് ദുബായി സിങ്കപ്പൂർ ഒക്കെ. എന്തായാലും പണവും സമയവും ഒത്തു വന്നാൽ വിദേശ യാത്ര നടത്തും.