പാടാത്ത പൈങ്കിളിയിലെ സ്വപ്നയും കനകയും തമ്മിലുള്ള അപൂർവ ബന്ധം അറിയാമോ; ആ രഹസ്യം വെളിപ്പെടുത്തി അർച്ചന സുശീലൻ..!!
മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.
കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. എന്നാൽ നായകമായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരം ആണ് അർച്ചന സുശീലൻ. എന്റെ മനസപുത്രി എന്ന സീരിയിലിൽ ഗ്ലോറി എന്ന വേഷത്തിൽ എത്തിയ താരം പിന്നീട് നിരവധി സീരിയലുകളിൽ വില്ലൻ വേഷത്തിൽ എത്തിയ താരം വമ്പൻ ആരാധക പിന്തുണ ഉള്ള ആൾ കൂടി ആണ്. തനിക്ക് ഗ്ലിസറിനിട്ട് കണ്ണീരൊഴുക്കാൻ പറ്റില്ലെന്നും വില്ലത്തിയായി പേടിപ്പിക്കാൻ എളുപ്പമാണെന്നുമായിരുന്നു താരം പറഞ്ഞത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയിൽ ഒരു കഥാപാത്രത്തെ താരമാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ പാടാത്ത പൈങ്കിളിയുടെ ലൊക്കേഷനിലെ അപൂർവ്വ സമാഗമത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ഇതിനകം തന്നെ നടിയുടെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത വേഷങ്ങളിൽ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ വർഷങ്ങൾക്കു മുൻപ് ഒന്നിച്ച് പഠിച്ച് കളിച്ച സുഹൃത്തുക്കൾ അർച്ചനയും ചിത്രയും കണ്ടുമുട്ടി.
പഴയ ഓർമ്മകൾ സ്വപ്നയും കനകയുമായി പങ്കു വെച്ചുവെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ അർച്ചന കുറിച്ചത്. കനക ദേവയുടെ വീട്ടിലെ ജോലിക്കാരിയായാണ്. അതേസമയം കനകയും സ്വപ്നയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടോയെന്ന് ചോദിച്ച ആരാധകർ ഒരാൾ വില്ലത്തിയായും മറ്റൊരാൾ പോസിറ്റീവ് കഥാപാത്രത്തെയുമാണല്ലോ അവതരിപ്പിക്കുന്നതെന്നും തമാശ രൂപേണ ചോദിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി.
വ്യത്യസ്തമായ കഥയാണ് പരമ്പര പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നിരവധി ഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. പരമ്പരയിൽ മിക്കവരും പുതുമുഖങ്ങൾ ആണെങ്കിലും നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്.