ഫേസ്ബുക്കിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പ്രണയം; വിവാഹം; സാന്ത്വനത്തിലെ ഹരിയുടെ ജീവിതം സീരിയൽ പോലെ തന്നെ..!!
ടെലിവിഷനിൽ ഏറെ ആരാധകർ ഉള്ള താരങ്ങൾ ഇപ്പോൾ ഉണ്ട്. സിനിമ താരങ്ങൾ പോലെ തന്നെ സീരിയൽ അഭിനയത്തിലും തിളങ്ങാൻ ഇവർക്ക് കഴിയുന്നു. വലിയ ആരാധക കൂട്ടം ഉണ്ടാക്കാൻ സാധിക്കുന്നു. ഒരു സിനിമ താരത്തിന്റെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ എത്തുമ്പോൾ ടെലിവിഷനിൽ എന്നും മായാത്ത മുഖവുമായി താരങ്ങൾ ഉണ്ടാവും. അത്തരത്തിൽ ഒട്ടേറെ ആരാധകർ ഉള്ള ഒരു താരം ആണ് ഗിരീഷ് നമ്പ്യാർ.
ഈ പേരിൽ ഇപ്പോൾ കുടുംബ പ്രേക്ഷകർക്ക് അറിയില്ല എങ്കിൽ കൂടിയും സാന്ത്വനം സീരിയലിലെ ഹരികൃഷ്ണനെ എല്ലാവര്ക്കും അറിയാം. സിനിമ സീരിയൽ താരം ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന സീരിയലിൽ ചിപ്പിയുടെ ഭർത്താവ് ബാലൻ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വേഷത്തിൽ ആണ് ഗിരീഷ് എത്തുന്നത്. പരമ്പരയിലെ നിർണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്. സ്വാന്തനം മാത്രമല്ല ഗിരീഷ് ചെയ്ത എല്ലാ പരമ്പരകളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.
ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം തുടങ്ങിയവയിലെ കഥാപാത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മികച്ച പരമ്പരകളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും മിനി സ്ക്രീൻ എൻട്രി അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലേ അഭിനയ മോഹമാണ് ഗിരീഷിനെ ക്യാമറക്ക് മുന്നിൽ കൊണ്ട് വന്നത്. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്ത്വനത്തിലേതു പോലെ തന്നെ പ്രണയ വിവാഹമായിരുന്നു ജീവിത്തിലും താരത്തിന്റേത്.
പാർവതിയാണ് ഗിരീഷിന്റെ ഭാര്യ. ഗൗരി എന്നൊരു മകളുണ്ട്. രണ്ടാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. സീരിയലിൽ കോളേജ് കാലത്തെ പ്രണയമായിരുന്നെങ്കിൽ യഥാർഥ ജീവിതത്തിൽ സോഷ്യൽ മീഡിയ ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്. ഫേസ് ബുക്കിലൂടെയായിരുന്നു പ്രണയം തുടങ്ങുന്നത്. പാർവതി ഫേസ് ബുക്കിൽ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. അങ്ങനെ പരസ്പരം അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നെന്ന് ഗിരീഷ് പറയുന്നു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം.
ഭാര്യക്ക് തുടക്കത്തിലെ തന്റെ അഭിനയ മോഹം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിന്തുണയുമായി ഭാര്യ കൂടെ തന്നെയുണ്ട്. വിവാഹത്തിനു മുമ്പ് തന്നെ ഭാര്യയോട് അഭിനയമാണ് ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ ഞാൻ എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. കുടുംബം നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ശക്തിയെന്നു ഗിരീഷ് നമ്പ്യാർ പറയുന്നു.
അവതാരകനായിട്ടായിരുന്നു ആദ്യം ക്യാമറക്ക് മുന്നിൽ എത്തിയത്. പിന്നീട് സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. നല്ല സിനിമാ വേഷങ്ങൾക്കായുളള തിരച്ചിലിനിടയിലാണ് സീരിയലിൽ അവസരം ലഭിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെയാണ് തുടക്കം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് നായകനായി ചുവട് വെക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട്.