Malayali Live
Always Online, Always Live

അപമാനം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു ശിവൻ; എല്ലാം കണ്ടു സഹിക്കാൻ കഴിയാതെ ഏട്ടത്തി; കണ്ണുകൾ നിറഞ്ഞു സാന്ത്വനം ആരാധകർ..!!

6,646

ഏറെ ആരാധകർ ഉള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത്ത് ആണ്. ചിപ്പി തന്നെ സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും. വാനമ്പാടി എന്ന സീരിയലിന് ശേഷം ഏറെ ആരാധകർ ഉള്ള സീരിയൽ ആയി മാറാൻ സാന്ത്വനത്തിന് കഴിഞ്ഞു.

90 ആം എപ്പിസോഡ് ആകുമ്പോൾ കഥകളിൽ ഒട്ടേറെ വ്യത്യസ്‌തകൾ കൊണ്ട് വരാൻ ആദിത്യന് കഴിഞ്ഞു എന്ന് വേണം പറയാൻ. തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്. അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം.

ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.

ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

ഹരിയെ ഇഷ്ടപ്പെടുകയും എന്നാൽ അപ്രതീക്ഷിതമായി ശിവനെ ഇഷ്ടം അല്ലാതെ ഇരുന്നട്ട് കൂടി വിവാഹം കഴിക്കേണ്ടി വരുകയും ചെയ്യുന്ന അഞ്ജലിയുടെ വേഷം വളരെ തന്മയത്വത്തോടെ ആണ് ഗോപിക അവതരിപ്പിക്കുന്നത്. ശിവനും അഞ്ജലിയും ചേരുമ്പോൾ ഇരുവരെയും ശിവാജ്ഞലി എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരുടെയും കുസൃതിയും കുറുമ്പും വഴക്കുകയും എല്ലാം ആണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം.

ഇപ്പോഴിതാ 90 എപ്പിസോഡ് ആകുമ്പോൾ ആരാധർക്ക് കണ്ണുകൾ നിറയുന്ന മുഹൂർത്തങ്ങൾ ആണ് സീരിയലിൽ ഉള്ളത്. 89 എപ്പിസോഡിൽ അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന രീതിയിൽ ആണ് അവസാനിക്കുന്നത് എങ്കിൽ അവിടെ നിന്ന് തന്നെ ആണ് 90 ആം എപ്പിസോഡ് തുടങ്ങുന്നത്. അമ്പലത്തിൽ നിന്നും തിരിച്ചു വരുന്നത് വഴി ആണ് അഞ്ജലിയുടെ അടുത്ത സുഹൃത്ത് ജാൻസി എത്തുന്നത്. ശിവനെ മുന്നിൽ വെച്ച് അഞ്ജലിയോട് ജാൻസി ആദ്യം ചോദിക്കുന്നത് ഇയാളുടെ കൂടെ ആണ് നിന്നെ കൊണ്ട് വരാൻ പകരം കൂടെ വിട്ടത് എന്നായിരുന്നു.

കാരണം അഞ്ജലിയുടെ വിവാഹത്തിന് എത്താൻ ജാൻസിക്ക് കഴിഞ്ഞിരുന്നില്ല. ജാൻസി വിചാരിച്ചിരുന്നത് അഞ്ജലി ഏറെ ഇഷ്ടപ്പെട്ട ഹരിയെ തന്നെ ആണ് അഞ്ചു വിവാഹം ചെയ്തത് എന്നാണ്. എന്നാൽ അപ്രതീക്ഷിതമായി ശിവനെ ആണ് ആണ് അഞ്ജലിയെ വിവാഹം ചെയ്തത് എന്ന് അറിഞ്ഞ ഞെട്ടലിൽ നിന്റെ കെട്ടിയോനോ ഇവനോ എന്നും ഇയാളെ അല്ലെ ഈ ലോകത്തിൽ നീ ലോകത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നും അയാളെ തന്നെ എന്ന് വിവാഹം കഴിച്ചത് എന്നും ഇയാളെ പോലെ വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും എന്നും അടക്കം ശിവനെ അപമാനിക്കുക ആയിരുന്നു.

ശിവൻ മാനസികമായി തകർന്നു പോയി എങ്കിൽ കൂടിയും മൗനമായി നിൽക്കുക തന്നെ ആയിരുന്നു ഈ അപമാനങ്ങൾക്ക് എല്ലാം മുന്നിൽ. അഞ്ജലിയും ഒന്നും മറുത്ത് പറയാതെ ഒന്നും പറയല്ലേ എന്ന് മാത്രം ജാൻസിയോട് അപേക്ഷിക്കുക ആയിരുന്നു. തുടർന്ന് ഒന്നും മിണ്ടാതെ ശിവൻ നടന്നു നീങ്ങുക ആയിരുന്നു. എന്നാൽ ഹരിയും അപ്പുവും പ്രണയിച്ചു ആണ് വിവാഹം ചെയ്തത് എങ്കിൽ കൂടിയും ഇരുവർക്കും ഇടയിൽ പൊരുത്തക്കേടുകൾ കൂടി വരുക ആണ്. ഹരിയുടെ കുടുംബത്തെ പല വിധത്തിൽ അപമാനിക്കുന്ന അപർണ വായില്ലാത്ത കോടാലി പോലെ പറയുന്ന പലതും വഴക്കിൽ ആണ് അവസാനിക്കുന്നത്.

തുടർന്ന് ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കില്ല എന്നും വീട്ടിൽ പോകുക ആണ് എന്നും ഹരി പറയുന്നുണ്ട് എങ്കിൽ കൂടിയും രസകരമായ മുഹൂർത്തങ്ങളിൽ കൂടി ഇരുവരുടെയും വഴക്ക് അവസാനിക്കുകയാണ്. എന്നാൽ ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട നിമിഷത്തിൽ തകർന്നു പോകുക ആയിരുന്നു. സഹിക്കാൻ കഴിയാത്ത ശിവൻ എല്ലാം പിള്ള മാമനോട് തുറന്നു പറയുക ആയിരുന്നു. ഏട്ടത്തി പറഞ്ഞത് കൊണ്ട് മാത്രം ആയിരുന്നു എല്ലാം സഹിച്ചു താൻ മണ്ഡപത്തിൽ ഇഷ്ടം അല്ലാതെ ഇരുന്നിട്ടും അഞ്ജലി വിവാഹം കഴിച്ചത്.

എന്നിട്ട് എന്നും അവളും അവളുടെ കുടുംബവും എന്നെ അപമാനിച്ചു കൊണ്ടേ ഇരുന്നു. ശിവന്റെ സങ്കടം പറച്ചിൽ സഹിക്കാൻ കഴിയാതെ കുടിക്കുന്ന പിള്ള മാമനിൽ നിന്നും തട്ടി എടുത്തു ശിവനും അമിതമായി കുടിക്കുക ആയിരുന്നു. തന്നോട് ആർക്കും ഇഷ്ടം ഇല്ല എന്നും തന്നോട് എല്ലാവർക്കും വെറുപ്പ് ആണെന്നും ശിവനും സങ്കടത്തോടെ പറയുന്നു. കണ്ണുകൾ നിറയുന്നു. തന്റെ ഒളിച്ചു വെച്ച വേദനകൾ എല്ലാം അറിയാതെ പുറത്തു വരുകയും പൂസായ ശിവൻ കരയുകയും ആയിരുന്നു.

എല്ലാം പറഞ്ഞു വേദനയോടെ ശിവൻ സാന്ത്വനം വീട്ടിലേക്ക് എത്തുകയാണ്. എന്നാൽ കാൽ പോലും നിലത്തു ഉറപ്പിച്ചു വെക്കാൻ കഴിയാതെ എത്തിയ ശിവനെ കാണുന്ന ശ്രീദേവി വല്ലാതെ പൊട്ടി കരയുക ആണ്. താൻ മകനെ പോലെ വളർത്തിയ അനുജൻ ഇങ്ങനെ ആയി പോയതിൽ വേദന സഹിക്കാൻ കഴിയാതെ ശ്രീദേവി കരയുന്ന നിമിഷത്തിൽ ആണ് 90 ആം എപ്പിസോഡ് അവസാനിക്കുന്നത്.