Malayali Live
Always Online, Always Live

സാന്ത്വനം വീട്ടിൽ സന്തോഷം; അഞ്ജലിയോട് മാപ്പ് പറഞ്ഞു അപർണ; ബാലനെ തകർക്കാനൊരുങ്ങി കളികൾ തുടങ്ങി തമ്പി..!!

3,903

തന്റെ തെറ്റുകൾ മനസിലാക്കുകയും താൻ കാരണം ഉണ്ടായ തെറ്റിദ്ധാരണകൾ മനസിലാക്കുകയും ചെയ്യുന്നതോടെ ശ്രീദേവിയുടെ ചാരത്തേക്ക് വീണു കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണ് സാന്ത്വനം സീരിയലിന്റെ 80 ആം എപ്പിസോഡ് അവസാനിക്കുന്നത്. 81 ആം എപ്പിസോഡ് തുടങ്ങുമ്പോൾ തന്റെ എല്ലാ തെറ്റുകളും താൻ മറക്കുന്നു പൊറുക്കുന്നു എന്നാൽ ശിവനെ വിവാഹം കഴിച്ചത് മാത്രം പൊറുക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല എന്ന് അഞ്ജലി ആവർത്തിച്ചു പറയുന്നു.

എത്രയും സംഭവിച്ചതിന് പിന്നാലെ ആണ് ബാലൻ വീട്ടിലേക്ക് എത്തുന്നതും അതുവരെ നടന്ന സംഭവങ്ങൾ ശ്രീദേവിയുടെ കലങ്ങിയ കണ്ണുകളിൽ നിന്നും മനസിലാക്കുന്നതും. തുടർന്ന് അപർണ്ണയോട് എല്ലാം സംസാരിക്കാൻ തയ്യാറുകയാണ് ബാലൻ. ബാലൻ അപർണ യോട് വിശദമായി സംസാരിക്കുന്നു. ഹരിയുടെയും അപ്പുവിന്റെയും വിവാഹം അപ്പോൾ നടക്കാൻ ഉള്ള കാരണം അഞ്ജലി ആണെന്ന് അപർണ്ണക്ക് മനസിലാകുന്നു.

മറ്റൊരു പെൺകുട്ടിയുടെ കണ്ണീർ വീഴ്ത്തിയിട്ട് തനിക്ക് ഒരു വിവാഹ ബന്ധം ഹരിക്കൊപ്പം വേണ്ട എന്ന് അഞ്ജലി പറയുന്നതോടെ ആണ് വിവാഹം നടക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു പെൺകുട്ടിയെ ആണ് താൻ സംശയിച്ചത് എന്ന് ഓർത്തു അപർണ പശ്ചാത്തപിക്കുന്നു. അതുപോലെ തന്നെ കുറിച്ച് ആണ് ഇത്തരത്തിൽ പറഞ്ഞത് എങ്കിൽ തനിക്കും സഹിക്കാൻ കഴിയില്ല എന്ന് അപർണ തിരിച്ചറിയുന്നു.

കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ ആഴങ്ങൾ അപർണ ഓർത്തെടുക്കുന്നു. തുടർന്ന് അഞ്ജലി യോട് മാപ്പ് പറയുക ആണ് അപർണ. ബാലനും ദേവിയും പ്രശ്നങ്ങൾ തീർന്നതിൽ സന്തോഷിക്കുകയാണ് എങ്കിൽ കൂടിയും പുത്തൻ പ്രശ്നങ്ങൾ തുടങ്ങുന്നതും ഉണ്ട്. അപർണ്ണയുടെ അച്ഛൻ തമ്പി ആണ് കൃഷ്ണ സ്റ്റോർസിന് ആവശ്യമായ പലചരക്ക് സാധനങ്ങൾ നൽകുന്നത്. മകളെ സ്വന്തമാക്കിയതിൽ ഉള്ള ദേഷ്യത്തിൽ ഇനി സാധനങ്ങൾ നൽകില്ല എന്നാണ് തീരുമാനത്തിൽ ആണ് തമ്പി.

അതോടൊപ്പം കോയമ്പത്തൂർ ഉള്ള മറ്റു വ്യാപാരികളെയും തമ്പി സാധനങ്ങൾ കൊടുക്കുന്നതിൽ നിന്നും തടയുന്നു. എന്നാൽ ഇതിൽ ഒന്നും തോൽക്കാൻ തയ്യാറല്ലാത്ത ബാലനും അനുജന്മാരും നാഗർകോവിലിൽ നിന്നും സാധനങ്ങൾ ഇറക്കാൻ തീരുമാനിക്കുന്നു. ഇതിനായി ആളെ കാണാൻ ബാലൻ പോകാൻ ഇറങ്ങുമ്പോൾ ഹരി പോകാമെന്നു ഏൽക്കുന്നു. പുത്തൻ കടയുടെ പ്രവർത്തനം തുടങ്ങുന്നതിന് പണിക്കാരെ കാണാൻ ബാലൻ തന്നെ വേണം എന്നിരിക്കെ ആണ് ഹരിയുടെ ഈ തീരുമാനം.

ഹരി വീട്ടിലേക്ക് പോകാതെ നേരെ നാഗർകോവിലേക്ക് തിരിക്കുന്നു. അപർണ്ണയോട് പറഞ്ഞിട്ട് പോകണം എന്ന് ബാലൻ നിർദ്ദേശിക്കുന്നു. എന്നാൽ വൈകിട്ട് ബീച്ചിൽ അപർണ്ണയെ കൊണ്ട് പോകാൻ എന്ന് പറഞ്ഞ ഹരി അത് മറന്നോ..?? എവിടെ ആണ് എപ്പിസോഡ് അവസാനിക്കുന്നത്. അപർണ തന്നെ പുത്തൻ വഴക്കിന് തുടക്കം കുറിക്കുമോ എന്നുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.