Malayali Live
Always Online, Always Live

നടി മൃദുല വിജയ് ഇനി യുവ കൃഷ്ണക്ക് സ്വന്തം; വിവാഹ നിശ്ചയം കഴിഞ്ഞു..!!

3,737

മൃദുല വിജയ് എന്ന താരം തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം തുടർന്ന് മലയാളം ടെലിവിഷൻ താരമായി മാറുക ആയിരുന്നു. തന്റെ പതിനഞ്ചാം വയസിൽ അഭിനയ ലോകത്തിലേക്കു എത്തിയ താരം തമിഴ് സിനിമയിൽ വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ഭാര്യ , കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. മൃദുലയെ വിവാഹം കഴിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയ യുവ കൃഷ്ണയാണ്.

തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ ആണ് ഇരുവരയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും സീരിയൽ ലോകത്തിൽ നിന്നും ഉള്ളവർ ആണെങ്കിൽ കൂടിയും പ്രണയ വിവാഹം അല്ല. ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ ആലോചന പ്രകാരം രണ്ടു കുടുംബങ്ങളും ആലോചിച്ചാണ് വിവാഹം നടക്കുന്നത്. 2021 ൽ ആയിരിക്കും ഇരുവരുടെയും വിവാഹം.