മലയാള സിനിമക്ക് അമ്പത് കോടി എന്ന നേട്ടം ആദ്യമായി ഉണ്ടാക്കി കൊടുത്ത ചിത്രം ആണ് മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. നീണ്ട 6 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും വരുന്നു.
എന്നാൽ ആദ്യ ഭാഗം ഒരു സമ്പൂർണ കുടുംബ ചിത്രം ആയിട്ട് കൂടിയും സസ്പെൻസ് ആദ്യ ദിനം തന്നെ പുറത്തായിട്ടും മലയാളികൾ ദൃശ്യം കാണാൻ ഒഴുകി എത്തി. മോഹൻലാലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി ദൃശ്യം മാറുകയും ചെയ്തു. അതിജീവനത്തിന് വേണ്ടി എന്തും സഹിക്കുന്ന ഒരു കുടുംബനാഥന്റെ വേഷം മോഹൻലാൽ ഗംഭീരമാക്കി.
ദൃശ്യം സമയത്തു ഉണ്ടായ ഒരു സംഭവമാണ് സംവിധായകൻ രഞ്ജിത് വ്യക്തമാക്കിയത്. സംവിധായകൻ രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ..
ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ നടക്കുന്ന സമയം. ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോൺ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീൽ ചെയ്തു. ലൊക്കേഷനിൽ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.
എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ചേട്ടാ അവിടെ ഒരു മുറിയിലിട്ട് ലാൽ സാറിനെ ഷാജോൺ ഇടിക്കുകയാണ്. അത് കണ്ട് നിൽക്കാൻ ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ആന്റണി എന്നോർക്കണം. പക്ഷെ അതിനാക്കാൾ ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാൽ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല. രഞ്ജിത് പറയുന്നു..