Malayali Live
Always Online, Always Live

ബഷീർ ബഷിക്ക് ഭാര്യമാർ നൽകിയ സർപ്രൈസിനോപ്പം വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷവും…!!

4,299

മലയാളികളിൽ ഏറെ ശ്രദ്ധ ഉണ്ടാക്കാൻ കഴിഞ്ഞ ആൾ ആണ് ബഷീർ ബാഷി. ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയ ബഷീർ മോഡൽ ആയിരുന്നു എങ്കിൽ കൂടിയും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് തന്റെ ദാമ്പത്യ ജീവിതത്തിന്റെ കഥകൾ പറഞ്ഞു കൊണ്ട് ആയിരുന്നു.

രണ്ടു ഭാര്യമാർ അവർക്കൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീർ ബാഷി എന്നും മലയാളികൾ അത്ഭുതത്തോടെ ആണ് നോക്കി കാണുന്നത്. 32 വയസ്സ് പൂർത്തിയായ ബഷീറിന് തന്റെ പിറന്നാൾ ദിനത്തിൽ ഭാര്യമാർ ഒരുക്കിയ പിറന്നാൾ സർപ്രൈസ് ആണ് ഞെട്ടൽ ഉണ്ടാക്കിയത്.

ഇക്കാലത്ത് വിവാഹ മോചനങ്ങൾ കൂടി വരുന്ന സമയത്ത് ആണ് ഒരാൾ രണ്ടു പേർക്കൊപ്പം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. യൂട്യൂബിൽ സജീവമായ നിരവധി ഷോകൾ ചെയ്യുന്ന കുടുംബം ആണ് ബഷീറിന്റേത് മൂന്നു പേർക്കും യൂട്യൂബിൽ ചാനലുകൾ ഉണ്ട്.

രണ്ടു കുട്ടികളും രണ്ടു ഭാര്യമാരും അടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം. ഇപ്പോൾ പിറന്നാൾ സമ്മാനമായി പുതിയ ബി എം ഡബ്ലിയു കാർ തന്നെ സമ്മാനം ആയി നൽകി ഇരിക്കുകയാണ് ഭാര്യമാർ. പുതിയ അതിഥി വീട്ടിലേക്ക് വരുന്ന സന്തോഷത്തിൽ ആണ് മൂവരും.