Malayali Live
Always Online, Always Live

കൂട്ടിന് ഒരാണിന്റെ തുണയില്ലാത്തത് വല്ലാതെ വേട്ടയാടുന്നു; രഞ്ജിനി ഹരിദാസ്..!!

4,951

ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.

വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.

അതുകൊണ്ടു തന്നെ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും രഞ്ജിനി എത്തി. വിവാദങ്ങൾ നിറഞ്ഞ തന്റെ ജീവിതം തുറന്നു പറയാൻ ഉള്ള വേദിയാക്കി മാറ്റി താരം അവിടെ. അന്ന് താരം പറഞ്ഞ പല കാര്യങ്ങളും വീണ്ടും വൈറൽ ആകുക ആണ്. കുട്ടിക്കാലത്ത് താനൊരു പഞ്ചപാവമായിരുന്നു അമ്മയും അപ്പൂപ്പനും കൂടിയാണ് തങ്ങളെ വളർത്തിയത്.

അച്ഛൻ കുട്ടികാലത്ത് തന്നെ മരണപ്പെട്ടിരുന്നു ഏഴ് വയസ്സ് മുതൽ പതിനാലാം വയസ്സ് വരെ സ്‌കൂളിൽ അസംബ്ലി കൂടുമ്പോൾ ബോധംകെട്ട് വീണിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. തന്റെ ക്ലാസ്സിലുള്ള മറ്റ് കുട്ടികളുടെ മാതാപിതാക്കളെ കാണുമ്പോൾ ദേഷ്യവും സങ്കടവും വരാറുണ്ടെന്നും അത് തനിക്ക് അച്ഛൻ നഷ്ടപ്പെട്ടത് കൊണ്ടുള്ള സങ്കടമായിരുന്നുവെന്നും രഞ്ജിനി പറയുന്നു. എന്നാൽ ഇപ്പോൾ ബോധം കെടുന്ന രീതി തനിക്കില്ല.

ഇന്നത്തെ രഞ്ജിനിയെ മാറ്റി തീർക്കുകയായിരുന്നു. ഇ രഞ്ജിനിയിലാണ് സുരക്ഷിതത്വം എന്നാൽ ഇ ലോകത്ത് കൂട്ടിന് ഒരു ആണില്ലാത്ത കുറവ് കുറവു തന്നെയാണ് അത് തന്നെ വേട്ടയാടുന്നുണ്ടെന്നും രഞ്ജിനി തുറന്നു പറയുന്നു. 2010 ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിക്കുകയുണ്ടായി.

ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറ്റം കുറിച്ചു.