Malayali Live
Always Online, Always Live

പണത്തിനോടുള്ള ആർത്തിക്കൊണ്ടാണ് ഞാൻ അങ്ങനെ അഭിനയിച്ചത്; ശോഭനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

312,553

മലയാളത്തിൽ ഒരു കാലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക ആയിരുന്നു ശോഭന. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എന്തിനേറെ ഇംഗ്ലീഷ് ചിത്രത്തിൽ വരെ താരം അഭിനയിച്ചിട്ടുണ്ട്. 230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച ഭരതനാട്യ നർത്തകി കൂടി ആണ്. മികച്ച നടിക്കുള്ള ദേശിയ അവാർഡ് 2 വട്ടവും അതോടപ്പം കേരളം സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട്.

അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1984 ൽ പുറത്തിറങ്ങിയ ബാലചന്ദ്രൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിൽ എത്തുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്.

അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994 ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. ഇപ്പോൾ തനിക്ക് പണത്തിനോട് ഉള്ള ആർത്തിമൂലം ഒരു വർഷം 23 ചിത്രങ്ങളിൽ അഭിനയിച്ച സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

ബോളിവുഡിൽ ഓഫർ വരുമ്പോഴും എനിക്ക് തുടരെ തുടരെ മലയാള സിനിമകൾ വരുന്നുണ്ടായിരുന്നു. എനിക്ക് രാജ്കപൂറിന്റെ സിനിമ വന്നിരുന്നു. അമ്മ ബോളിവുഡിൽ പോകാൻ സമ്മതിച്ചില്ല. എനിക്ക് മലയാളത്തിൽ സിനിമകൾ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡിൽ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല.

ഞാൻ ഒരു വർഷം ഇരുപത്തിമൂന്ന്‍ സിനിമകൾ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോട് തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാൽ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു”. ശോഭന പറയുന്നു. 2013 ൽ തിര എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച ശേഷം 7 വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ശോഭന എന്ന താരം അഭിനയ ലോകത്തിൽ മടങ്ങി എത്തിയത്. സുരേഷ് ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ആ തിരിച്ചു വരവ്. മലയാളത്തിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക ആയി ആയിരുന്നു താരം ഏറ്റവും കൂടുതൽ അഭിനയിച്ചത്.