Malayali Live
Always Online, Always Live

ബിഗ് ബോസ് തീർന്ന ശേഷം ജാനും; ആര്യയുടെ മറുപടിയിൽ; അതും കയ്യീന്ന് പോയെന്ന തോന്നുന്നത്..!!

ഇപ്പോഴിതാ ഷോ പാതി വഴിയിൽ അവസാനിച്ചു എങ്കിൽ കൂടിയും ഏഷ്യാനെറ്റ് വീണ്ടും സംപ്രേഷണം ചെയ്യുകയാണ് ബിഗ് ബോസ്. അതിന്റെ ഓരോ എപ്പിസോഡും താരം കണ്ടതിനു ശേഷം ഇൻസ്റ്റാഗ്രാം ലൈവിൽ എത്തി ഓരോ എപ്പിസോഡിന്റെയും കാണിക്കാത്ത വിശേഷങ്ങൾ താരം പങ്കുവെക്കുന്നും ഉണ്ട്.

3,610

ബിഗ് ബോസ് എത്തി കുറച്ചു ദിവസങ്ങൾക്കു ശേഷം ആയിരുന്നു തനിക്ക് വിവാഹ മോചനം ലഭിച്ചത് എന്നായിരുന്നു ആര്യ കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്ക് ഒരു ജാൻ ഉണ്ടെന്നും അത് ബിഗ് ബോസ്സിൽ നിന്നും വെളിയിൽ എത്തുമ്പോൾ പറയും എന്നും ആര്യ ഷോക്ക് ഇടയിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ജാനും പോയോ. ആര്യയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് അതാണോ.

ആരാധകർ ആകാംക്ഷയിൽ ആണ്. ബിഗ് ബോസ് മലയാളം സീസൺ 2 റിയാലിറ്റി ഷോയിൽ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിരുന്നു ആര്യ. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രജിത് കുമാറിന്റെ ഒത്ത എതിരാളി തന്നെ ആയിരുന്നു ആര്യ. ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ കൂടിയാണ് താരം പ്രേക്ഷക പ്രീതി നേടിയത് എങ്കിൽ കൂടിയും ബിഗ് ബോസ്സിൽ എത്തിയതോടെ ശക്തമായ ആരാധകരും അതിനൊപ്പം തന്നെ ഒട്ടേറെ വിരോധികളും താരം ഉണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ ഷോ പാതി വഴിയിൽ അവസാനിച്ചു എങ്കിൽ കൂടിയും ഏഷ്യാനെറ്റ് വീണ്ടും സംപ്രേഷണം ചെയ്യുകയാണ് ബിഗ് ബോസ്. അതിന്റെ ഓരോ എപ്പിസോഡും താരം കണ്ടതിനു ശേഷം ഇൻസ്റ്റാഗ്രാം ലൈവിൽ എത്തി ഓരോ എപ്പിസോഡിന്റെയും കാണിക്കാത്ത വിശേഷങ്ങൾ താരം പങ്കുവെക്കുന്നും ഉണ്ട്. അതിൽ ആണ് താരം ജാനിനെ കുറിച്ച് ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. ഷോ കണ്ടപ്പോൾ ജാനിന്റെ മറുപടി എന്തായിരുന്നു എന്നാണ് ആരാധകർ ആര്യയോട് ചോദിച്ചത്.

എന്നാൽ അതിനു ആര്യ നൽകിയ മറുപടിയിൽ ആണ് ജാനും കൈവിട്ടോ എന്നുള്ള സംശയം ആരാധകർക്ക് ഉണ്ടായത്. ആര്യ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. കൃത്യമായ മറുപടി നൽകാതെ കൈകൾ കൂപ്പി നിൽക്കുന്ന ജിഫ് ആയിരുന്നു താരത്തിന്റെ മറുപടി. ഇതൊക്കെ ആര്യയും ജാനും ബ്രേക്ക് അപ്പ് ആയോ എന്നും ചില പ്രേക്ഷകർ ചോദിക്കുന്നു. ആര്യയുടെ ഷോ കണ്ടു ജാൻ പോലും നമിച്ചു പോയി കാണും എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

ബിഗ് ബോസ് ഷോയിലെ കുറിച്ച് പറയുന്നതിന് ഇടയിൽ ഡോക്ടർ രജിത് കുമാർ അടുത്ത സീസണിലും ഉണ്ടാവണം എന്നാണ് ആര്യ പറയുന്നത്. അതോടൊപ്പം ബീന ആന്റണിയും മനോജ് കൂടി വേണം എന്നും താരം പറയുന്നു. ഹൌസിൽ എത്തിയാൽ ആണ് രഞ്ജിത്തിന്റെ തനി സ്വഭാവം അറിയാൻ കഴിയൂ എന്നും രജിത് ആരാധകർ ആയ ബീന മനോജ് ദമ്പതികൾക്ക് ഉള്ള സൈക്കോളജിക്കൽ വെല്ലുവിളി ആണ് ആര്യ പറഞ്ഞത് എന്നും ആരാധകർ സൂചന നൽകുന്നു.