Malayali Live
Always Online, Always Live

കുട്ടികൾ ഉണ്ടാവാൻ വിവാഹം കഴിക്കണമെന്നത് പഴഞ്ചൻ സങ്കല്പം; തനിക്കും കുട്ടിയുണ്ട്; മാഹി ഗില്ലിന്റെ വെളിപ്പെടുത്തൽ..!!

4,246

നടി മാഹി ഗിൽ നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എങ്കിൽ കൂടിയും തനിക്ക് മൂന്നു വയസുള്ള മകൾ ഉണ്ടെന്നു മാഹി ഗിൽ പറയുന്നു. തന്റെ കാമുകൻ ഒരു ബിസിനസ് കാരൻ ആണെന്നും അയാളിൽ തനിക്ക് മൂന്നു വയസുള്ള പെൺകുട്ടി ഉണ്ടെന്നും മാഹി ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തി ഇരിക്കുന്നത്.

കുട്ടികൾ ഉണ്ടാകാൻ വേണ്ടി ഒരു വിവാഹം കഴിക്കുക എന്നുള്ളത് ഒക്കെ പഴഞ്ചൻ പരിപാടി ആണെന്ന് താരം പറയുന്നു. വിവാഹം കഴിക്കാതെ കുട്ടികൾ ഉണ്ടായതിൽ തനിക്ക് ഒരു വിധത്തിലും കുറ്റ ബോധം ഇല്ല.

അതിൽ അഭിമാനിക്കുന്നു എന്നും ഭാവിയിൽ താൻ ചിലപ്പോൾ വിവാഹം കഴിച്ചേക്കാം എന്നാൽ അത് കുട്ടികൾ ഉണ്ടാകാൻ വേണ്ടി അല്ല എന്നും വെറോണിക്ക എന്നാണ് മൂന്ന് വയസ്സ് ഉള്ള തന്റെ മകളുടെ പേര് എന്ന് താരം കൂട്ടിച്ചേർക്കുന്നു. വിവാഹം കഴിച്ചില്ല എന്നുള്ളത് കൊണ്ട് തനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നും താരം പറയുന്നു.