Malayali Live
Always Online, Always Live

സാന്ത്വനം സീരിയൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി ഏഷ്യാനെറ്റ്; തുള്ളിച്ചാടി ആരാധകർ..!!

8,781

മലയാളത്തിൽ സിനിമ താരങ്ങളേക്കാൾ ആരാധകർ ആണ് ഇപ്പോൾ ടെലിവിഷൻ താരങ്ങൾക്ക് ഉള്ളത്. നിരവധി വിമർശങ്ങൾ നേരിടുന്ന പരമ്പരകൾ ഏറെ ഉണ്ടെങ്കിൽ കൂടിയും ഏറെ ആരാധകർ ഉള്ള പരമ്പരകൾ കൂടി ഉണ്ട്. ടി ആർ പി റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ തന്നെ ആണ് അതിനുള്ള കാരണങ്ങളും. അത്തരത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് ചിപ്പി രഞ്ജിത് നിർമ്മിച്ച് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ആദിത്യൻ സീരിയലുകൾക്ക് നേരത്തെ ഉള്ള അതെ പിന്തുണ തന്നെ ആണ് ഈ സീരിയലിനും ഇപ്പോൾ പ്രേക്ഷകർ നൽകുന്നത്. മറ്റു സീരിയലുകളിൽ നിന്നും വ്യത്യസ്തമായി സാന്ത്വനത്തിൽ ഒട്ടേറെ താരങ്ങൾക്ക് ആരാധകർ ഉണ്ട്.

പ്രധാനമായും ശിവനും അഞ്ജലിയുടെ എത്തുന്ന സജിനും ഗോപിക അനിലും വമ്പൻ ആരാധകർ ആണ് ഉള്ളത്. കൂടാതെ അപർണ ആയി എത്തുന്ന രക്ഷ രാജിനും ഭർത്താവ് ആയി എത്തുന്ന ഹരികൃഷ്ണൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാർക്കും വമ്പൻ ആരാധകർ തന്നെ ആണ് ഉള്ളത്. ചിപ്പി നിർമ്മിക്കുന്ന സീരിയലിൽ കേന്ദ്ര കഥാപാത്രം ശ്രീദേവി ആയി എത്തുന്നത് ചിപ്പി തന്നെ ആണ്.

എല്ലാ ദിവസവും സാന്ത്വനം കാണണം എന്ന ആഗ്രഹത്തിൽ ആണ് ആരാധകർ. ഈ ആഗ്രഹം ഇപ്പോൾ യാഥാർഥ്യം ആക്കി ഇരിക്കുകയാണ് ഏഷ്യാനെറ്റ്. ഇനി മുതൽ ഉള്ള എപ്പിസോഡുകൾ ആഴ്ചയിൽ എല്ലാ ദിവസവും ഉണ്ടാവും. നേരത്തെ തിങ്കൾ മുതൽ ശനി വരെ ആയിരുന്നു എങ്കിൽ ഇനി മുതൽ ഞായറാഴ്ചയും സീരിയൽ സംപ്രേഷണം ചെയ്യും.

ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്. അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ.

രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു.

ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. ഹരിയുടെയും അപർണയുടെയും രംഗങ്ങൾ രസകരം ആണെങ്കിൽ കൂടിയും കൂടുതൽ ആരാധകർ കാത്തിരിക്കുന്നത് അഞ്ജലിയും ശിവനും തമ്മിൽ ഉള്ള അടിയും പിടിയും ഒക്കെ ആണ്. അത് തന്നെ ആണ് സീരിയലിന് ശരവേഗത്തിൽ ഇത്രെയേറെ ആരാധകർ ഉണ്ടാക്കിയതും. എന്തായാലും ഞായറാഴ്ച കൂടെ സീരിയൽ വന്നതോടെ ഏറെ സന്തോഷത്തിൽ ആണ് ആരാധകർ.