Malayali Live
Always Online, Always Live

വെള്ളമടിച്ചു സങ്കടങ്ങൾ മുഴുവൻ പറഞ്ഞു ശിവൻ; നിന്റെ അച്ഛനും കുടുംബവുമാണ് എന്റെ ജീവിതം ഇല്ലാതെയാക്കിയത്; എന്ത് പറയണമെന്നറിയാതെ അഞ്ജലി; സാന്ത്വനം സീരിയൽ ആകാംക്ഷയേറുന്നു..!!

5,133

ടെലിവിഷൻ സീരിയിലുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആയി മാറാൻ സാന്ത്വനത്തിന് കഴിഞ്ഞത് വെറും 90 എപ്പിസോഡുകൾ മാത്രം മതിയായിരുന്നു. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയലിന്റെ ഓരോ എപ്പിസോഡും കാണാൻ പ്രേക്ഷകർ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. 91 ആം എപ്പിസോഡ് ആകുമ്പോൾ കഥകളിൽ ഒട്ടേറെ വ്യത്യസ്‌തകൾ കൊണ്ട് വരാൻ ആദിത്യന് കഴിഞ്ഞു എന്ന് വേണം പറയാൻ. തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം.

ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്. അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.

ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

Santhwanam serial

ഹരിയുടെയും അപർണയുടെയും രംഗങ്ങൾ രസകരം ആണെങ്കിൽ കൂടിയും കൂടുതൽ ആരാധകർ കാത്തിരിക്കുന്നത് അഞ്ജലിയും ശിവനും തമ്മിൽ ഉള്ള അടിയും പിടിയും ഒക്കെ ആണ്. അത് തന്നെ ആണ് സീരിയലിന് ശരവേഗത്തിൽ ഇത്രെയേറെ ആരാധകർ ഉണ്ടാക്കിയതും. വിദ്യാഭ്യാസം ഇല്ലാത്തതിന്റെയും കടയിൽ എല്ലുമുറുകെ കഷ്ടപ്പെടുന്നത് കൊണ്ടും മുഷിഞ്ഞ വേഷത്തിൽ നടക്കുന്ന ശിവനെ എല്ലാവരും അറപ്പോടെയും വെറുപ്പോടെയും ഒക്കെ ആണ് കാണുന്നത് അതോടൊപ്പം തരം കിട്ടുമ്പോൾ എല്ലാം അഞ്ജലിയും കുടുംബവും ശിവനെ കളിയാക്കാനും അപമാനിക്കാൻ മറക്കാറും ഇത്.

ഇതെല്ലാം സഹിക്കുന്ന ശിവന്റെ സഹനശേഷി വെള്ളം അടിച്ചു പൂസായതോടെ പുറത്തു വരുക ആയിരുന്നു. ഏട്ടത്തി ശ്രീദേവിക്കും വല്യേട്ടൻ ബാലനും മുന്നിൽ വെളിവില്ലാതെ എത്തിയ ശിവൻ പൊട്ടിക്കരഞ്ഞപ്പോൾ എന്നൊരു ഉപദേശവും വേണ്ട പോയി കിടക്കാൻ ആയിരുന്നു ശ്രീദേവിക്ക് മുന്നിൽ വെച്ച് ബാലൻ നിർദ്ദേശിച്ചത്. സ്വബോധം നഷ്ടമായിരുന്ന ശിവൻ തന്റെ വേദനകൾ മുഴുവൻ ദേഷ്യ ഭാവത്തിൽ അഞ്ജലിക്ക് മുന്നിൽ പറഞ്ഞു തീർക്കുക ആയിരുന്നു.

Santhwanam serial

തന്റെ ജീവിതം ഇങ്ങനെ ആക്കിയത് നീയും നിന്റെ അച്ഛനും ആണെന്ന് ശിവൻ പറയുന്നു. ഒരു കാലത്തു ഒന്നും ഇല്ലാതെ ഇരുന്ന വിശക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ ഇരുന്ന ജീവിതം സാന്ത്വനം വീട്ടിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു എന്നും എല്ലാം നഷ്ടമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ സഹായമായി തന്റെ അമ്മ നിന്റെ അച്ഛന് മുന്നിൽ എത്തിയപ്പോൾ ആട്ടിപായിച്ചു എന്നും ശിവൻ പറയുന്നു. അന്ന് തന്റെ പതിനഞ്ചാം വയസിൽ താനും ചേട്ടനൊപ്പം പഠിത്തം ഉപേക്ഷിച്ചു പണിക്ക് ഇറങ്ങിയത് ആണെന്ന് ശിവൻ പറയുന്നു.

നീയും നിന്റെ കുടുംബവും തന്നെ അപമിച്ചപ്പോൾ അതിനുള്ള മറുപടികൾ നൽകിയത് അല്ലാതെ ഒരിക്കൽ പോലും അങ്ങോട്ട് മോശമായി പറയാൻ താൻ എത്തിയിരുന്നില്ല എന്ന് ശിവൻ പറയുന്നു. വിവാഹ പന്തലിൽ എല്ലാവർക്കും മുന്നിൽ നാണം കെടേണ്ടി വരുന്ന അവസ്ഥ ഉണ്ടായപ്പോൾ ആണ് ഞാൻ നിന്നെ വിവാഹം കഴിച്ചത് എന്നും അന്ന് ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് നിന്റെയും അച്ഛന്റെയും ജീവിതം തന്നെ ഹോമിക്കേണ്ടി വരുമായിരുന്നില്ലേ എന്ന് ശിവൻ ചോദിക്കുന്നു.

ഇതെല്ലാം അക്കമിട്ട് ശിവൻ പറയുമ്പോഴും ഉത്തരം ഒന്നും നൽകാൻ കഴിയാതെ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അഞ്ജലി. ആകാംക്ഷയിൽ അടുത്ത ദിനം എന്ത് സംഭവിക്കും എന്നുള്ള കാത്തിരിപ്പിൽ ആണ് സാന്ത്വനം പ്രേക്ഷകർ.